ഞാൻ മുഖ്യമന്ത്രിയായ ശേഷം 600 മദ്രസകൾ പൂട്ടി; ഇനി 300 എണ്ണം കൂടി പൂട്ടും -ഹിമന്ത ബിശ്വ ശർമ
text_fieldsകരിംനഗർ: ഈ വർഷം 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കരിംനഗറിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് എ.ഐ.എം.ഐ.എം അസദുദ്ദീൻ ഉവൈസിയെ വിമര്‍ശിച്ച് ഹിമന്ത ബിശ്വ ശർമ ഇക്കാര്യം പറഞ്ഞത്.
''ഞങ്ങൾ അസമിലെ ലൗ ജിഹാദ് തടയാൻ പ്രവർത്തിക്കുന്നു. കൂടാതെ സംസ്ഥാനത്തെ മദ്രസകൾ അടച്ചുപൂട്ടാനും പ്രവർത്തിക്കുന്നു. ഞാൻ മുഖ്യമന്ത്രിയായ ശേഷം അസമിലെ 600 മദ്രസകൾ അടച്ചുപൂട്ടി. ഈ വർഷം 300 മദ്രസകൾ കൂടി പൂട്ടുമെന്നാണ് ഉവൈസിയോട് എനിക്ക് പറയാനുണ്ട്. -അസം മുഖ്യമന്ത്രി പറഞ്ഞു.
കോളജുകളും സ്‌കൂളുകളും സർവകലാശാലകളും നിർമിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് 600 മദ്രസകൾ അടച്ചുപൂട്ടിയതെന്നായിരുന്നു നേരത്തെ ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നത്. 'ഞാൻ 600 മദ്രസകൾ അടച്ചുപൂട്ടി. എല്ലാ മദ്രസകളും അടച്ചുപൂട്ടാൻ ഞാൻ ഉദ്ദേശിക്കുന്നു. കാരണം ഞങ്ങൾക്ക് മദ്രസകൾ വേണ്ട. ഞങ്ങൾക്ക് സ്‌കൂളുകളും കോളജുകളും സർവകലാശാലകളും വേണം.' അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും ബഹുഭാര്യത്വം അവസാനിപ്പിക്കുമെന്നും ശർമ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

