Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകങ്കണക്ക്​...

കങ്കണക്ക്​ നഷ്​ടപരിഹാരം ഉദ്ധവ് താക്കറെ​ നൽകണമെന്ന്​ ബി.ജെ.പി

text_fields
bookmark_border
കങ്കണക്ക്​ നഷ്​ടപരിഹാരം ഉദ്ധവ് താക്കറെ​ നൽകണമെന്ന്​ ബി.ജെ.പി
cancel

മുംബൈ: കങ്കണയുടെ കെട്ടിടം പൊളിച്ചതിൻെറ നഷ്​ടപരിഹാരം മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ നൽകണമെന്ന്​ ബി.ജെ.പി. ബോംബെ ഹൈകോടതിയിൽ നിന്ന്​ കങ്കണക്ക്​ അനുകൂല വിധിയുണ്ടായതോടെയാണ്​ ഉദ്ധവിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയത്​.

ബി.ജെ.പി നേതാവ്​ അതുൽ ഭക്​തകൽകറാണ്​ ഉദ്ധവിനെ വിമർശിച്ച്​ രംഗത്തെത്തിയത്​. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്​ ബി.എം.സി കങ്കണയുടെ വീട്​ പൊളിച്ചത്​. മുഖ്യമന്ത്രി കങ്കണയുടെ വീട്​ ​പൊളിച്ചതിൻെറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കണം. ഉദ്ധവ്​ താക്കറെ രാജിവെക്കണമെന്നും ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു.

കങ്കണ റണാവത്തിൻെറ വീട്​ പൊളിക്കരുതെന്ന് ബോംബെ​ ഹൈകോടതി ഇന്ന്​ ഉത്തരവിട്ടിരുന്നു. വീട്​ പൊളിക്കാൻ ബ്രിഹാൻ മുംബൈ കോർപറേഷൻ നൽകിയ നോട്ടീസ്​ ഹൈകോടതി റദ്ദാക്കിയിരുന്നു. കങ്കണയുടെ വീട്ടിലെ നിർമാണം ക്രമപ്പെടുത്തണമെന്നും​ ​ കോടതി നിർദേശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP
News Summary - After HC order, BJP says Uddhav should pay for Kangana Ranaut’s compensation
Next Story