ന്യൂഡൽഹി: ഹജ്ജ് ഹൗസിന് പിന്നാലെ ലഖ്നോവിലെ പൊതുകെട്ടിടങ്ങൾക്കും യു.പി സർക്കാർ കാവി നിറം നൽകുന്നു. പാർക്കുകൾക്കും ഡിവൈഡറുകൾക്കുമാണ് കാവിനിറം നൽകിയിരിക്കുന്നത്. നേരത്തെ വിവാദമായതിനെ തുടർന്ന് ഹജ്ജ് ഹൗസിന് കാവി നിറം നൽകിയത് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
ലഖ്നോവിലെ ഗോമതി നഗർ മുൻസിപ്പൽ കോർപ്പറേഷനാണ് പാർക്കുകൾക്കും ഡിവൈഡറുകൾക്കും കാവിനിറം നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയതിനെ തുടർന്നാണ് സർക്കാർ കെട്ടിടങ്ങൾക്കും പൊതുമന്ദിരങ്ങൾക്കും കാവിനിറം നൽകാൻ തുടങ്ങിയത്.