Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിക്ക്​ പിന്നാലെ...

യു.പിക്ക്​ പിന്നാലെ തൊഴിൽ നിയമങ്ങൾ മരവിപ്പിച്ച്​ ഗുജറാത്തും

text_fields
bookmark_border
യു.പിക്ക്​ പിന്നാലെ തൊഴിൽ നിയമങ്ങൾ മരവിപ്പിച്ച്​ ഗുജറാത്തും
cancel

അഹ്​മദാബാദ്​: കോവിഡിനെ മറയാക്കി തൊഴിൽ നിയമങ്ങൾ മരവിപ്പിച്ച്​ ഗുജറാത്ത്​ സർക്കാരും. നേരത്തേ ഉത്തർ ​പ്രദേശ്​, മധ്യപ്രദേശ്​ എന്നീ സംസ്​ഥാനങ്ങൾ തൊഴിൽനിയമങ്ങൾ മരവിപ്പിച്ചിരുന്നു. കോവിഡ്​ പ്രതിസന്ധിയെ തുടർന്ന് പുതിയ​ നിക്ഷേപകരെ ആകർഷിക്കുന്നതിനായാണ്​ തീരുമാനമെന്നാണ്​ സർക്കാരുകളുടെ വാദം. 

തൊഴിലാളികൾക്ക്​ അനുകൂലമായ നിയമങ്ങളിലാണ്​ പൊളിച്ചെഴ​ുത്തുകളിൽ അധികവും. 
കുറഞ്ഞ വേതനം, സുരക്ഷ മാനദണ്ഡം, തൊഴിൽ അപകടങ്ങളിലെ നഷ്​ടപരിഹാരം, തുടങ്ങിയവയാണ്​ ഗുജറാത്ത്​ സർക്കാർ മരവിപ്പിച്ചിരിക്കുന്നത്. കുറഞ്ഞത്​ 1200 ദിവസമെങ്കിലും സംസ്​ഥാനത്ത്​ പ്രവർത്തിക്കാൻ തയാറാകുന്ന എല്ലാ പുതിയ കമ്പനികൾക്കും ഇവ ബാധകമാകുമെന്നും ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാനി അറിയിച്ചു. കമ്പനികൾക്ക്​ ആവശ്യമായ സ്​ഥലവും അടിസ്​ഥാന സൗകര്യങ്ങളും സംസ്​ഥാനം ഒരുക്കിനൽകുമെന്നും അദ്ദേഹം പറഞ്ഞു. 

ഉത്തർ പ്രദേശ്​ കഴിഞ്ഞ ദിവസം 30 തൊഴിൽനിയമങ്ങളാണ്​ മരവിപ്പിച്ചത്​. ഉത്തർ പ്രദേശിൽ മൂന്നുവർഷത്തേക്ക്​ തൊഴിലാളി സംഘടന നിയമവും മരവിപ്പിച്ചിട്ടുണ്ട്​. തൊഴിലാളികൾക്ക്​ സംഘടിക്കാനോ, കൂലിക്കായി സമ്മർദ്ദം ചെലുത്താനോ, പണിമുടക്ക്​, ലോക്കൗട്ട്​ എന്നിവയിലൂടെ സംഘടിക്ക​ാനോ ഇതുവഴി സാധിക്കില്ല. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujratmalayalam newsindia newslabour lawcovid 19Uttar Pradesh
News Summary - After UP, Gujarat Offers Labour Law Exemptions -India news
Next Story