Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പിയിൽ ടോൾബൂത്തുകൾക്കും ഇനി കാവി നിറം
text_fieldsbookmark_border
ലക്നൗ: സർക്കാർ ഒാഫീസുകൾക്കും പാർക്കുകൾക്കും ഡിവൈഡറുകൾക്കും പിന്നാലെ യു.പിയിൽ ടോൾബൂത്തുകൾക്കും കാവിനിറം. മുസഫർനഗർ-ഷരാൺപൂർ ഹൈവേയിലെ ടോൾബൂത്തുകൾക്കാണ് കാവി നിറം നൽകയിരിക്കുന്നത്.
ഉത്തർപ്രദേശ് സർക്കാറിെൻറ കാവിനിറത്തോടുള്ള പ്രേമം രഹസ്യമല്ല. മുഖ്യമന്ത്രിയുടെ ഒാഫീസ് മുതൽ സംസ്ഥാനത്തെ മറ്റ് പ്രധാന കെട്ടിടങ്ങൾക്കെല്ലാം കാവിനിറമാണ് ഉള്ളത്.
സെക്രട്ടറിയേറ്റ് കെട്ടിടത്തിന് ശേഷം ഡിവൈഡർ, പ്രതിമകൾ തുടങ്ങി ഇപ്പോൾ ടോൾ ബൂത്തുകൾ വരെ എത്തിനിൽക്കുകയാണ് സർക്കാറിെൻറ കാവി പ്രേമം. യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് സർക്കാർ കെട്ടിടങ്ങൾക്ക് കാവി നിറം നൽകാൻ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
