ചണ്ഡിഗഡ്: ഗീതാശ്ലോകങ്ങൾക്ക് പിന്നാലെ ഹരിയാനയിലെ സ്കൂളുകളിൽ ഗായത്രിമന്ത്രവും നടപ്പാക്കാനൊരുങ്ങി ബി.ജെ.പി സർക്കാർ. ഹരിയാന വിദ്യാഭ്യസ വകുപ്പ് മന്ത്രി രാം ബിലാസ് ശർമ്മയാണ് ഇത് സംബന്ധിച്ച് വെള്ളിയാഴ്ച മാധ്യമങ്ങളെ അറിയിച്ചത്. രാവിലെയുള്ള ഇൗശ്വര പ്രാർഥനക്കൊപ്പമായിരിക്കും ഗായത്രിമന്ത്രവും ഉൾപ്പെടുത്തുക. ഗീത ശ്ലോകങ്ങൾ പാഠ്യ പദ്ധതിയിലുൾപ്പെടുത്തിയതോടെ മികച്ച ഫലം ലഭിക്കുന്നുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഗോമാതാവിനെയും, സരസ്വതിയെയും സ്വീകരിച്ചപോലെ തന്നെ ഗായത്രിയും ഹരിയാനയിലെ വിദ്യാർഥികൾ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം ഇന്ത്യ പോലുള്ള മതേതര രാഷട്രത്തിൽ എല്ലാ മതങ്ങൾക്കും തുല്യ പരിഗണന നൽകണമെന്ന് ഹരിയാന വിദ്യാലയ അധ്യാപക് സംഘ് പ്രസിഡന്‍റ് വസീർ സിങ് പറഞ്ഞു സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനങ്ങളും, അധ്യാപകരുടെ നിയമന പ്രശ്നങ്ങളിലുമാണ് സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും സിങ് പറഞ്ഞു.