Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ കപ്പ വകഭേദം...

കോവിഡ്​ കപ്പ വകഭേദം ബാധിച്ച്​ യു.പിയിൽ ഒരുമരണം

text_fields
bookmark_border
കോവിഡ്​ കപ്പ വകഭേദം ബാധിച്ച്​ യു.പിയിൽ ഒരുമരണം
cancel

ന്യൂഡൽഹി: കോവിഡിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം കൂടാതെ കപ്പ വകഭേദവും ഉത്തർപ്രദേശിൽ സ്​ഥിരീകരിച്ചു. യു.പിയിൽ 'കോവിഡ്​ കപ്പ' ബാധിച്ച്​ 66കാരൻ മരിച്ചു. കോവിഡിന്‍റെ B.1.617.1 ഇനമാണ്​ കപ്പ (Kappa) എന്നപേരിൽ അറിയപ്പെടുന്നത്​. B.1.617.2 വകഭേദമാണ്​ ഡെൽറ്റ (Delta). ഇന്ത്യയിലാണ്​ ഇവ സ്​ഥിരീകരിച്ചത്​.

ഡെൽറ്റ പ്ലസ്​ ഇനത്തിൽ രണ്ട് കേസുകൾ കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ്​ സന്ത് കബീർ നഗറിലെ ഒരുരോഗിയു​​െട മരണം കപ്പ വകഭേദം മൂലമാണെന്ന്​ സ്​ഥിരീകരിച്ചത്​. മെയ് 27ന്​ കോവിഡ് ബാധിച്ച ഇദ്ദേഹം ജൂൺ 14 നാണ്​ മരിച്ചത്​. രോഗം മൂർച്ഛിച്ചതിനെ തുടർന്ന്​ ജൂൺ 12 ന് ബിആർഡി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും ജൂൺ 13 ന് ശേഖരിച്ച സാമ്പിൾ പരിശോധിച്ചപ്പോഴാണ്​ കപ്പ വകഭേദമാണെന്ന്​ കണ്ടെത്തിയതെന്നും മൈക്രോബയോളജി വിഭാഗം മേധാവി അമ്രേഷ് സിങ്​ പറഞ്ഞു. സി‌.എസ്‌.ഐ.ആറിന്‍റെ ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയിൽ നടത്തിയ പരിശോധനയിലാണ്​ വകഭേദം സ്​ഥിരീകരിച്ചത്​.

യു.പിയിൽ കോവിഡ്​ ഡെൽറ്റ പ്ലസ് ബാധിച്ച രണ്ടുപേരിൽ ഒരാൾ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഡിയോറിയ സ്വദേശിയായ 66കാരനാണ്​ മരിച്ചത്​. ഗോരഖ്പൂർ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളജിലെ റസിഡന്‍റ്​ ഡോക്ടറായ 23 കാരനാണ്​ മറ്റൊരു രോഗി. ഇന്നലെ യു.പിയിൽ 112 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. 10 മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. ഇതോടെ സംസ്​ഥാനത്തെ കോവിഡ്​ മരണസംഖ്യ 22,676 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kappa​Covid 19Delta PlusKappa COVIDUttar Pradesh
News Summary - After Delta Plus, Uttar Pradesh reports first case of Kappa COVID-19 variant, patient dies
Next Story