ഡൽഹിക്ക് പിന്നാലെ മുംബൈ ഹൈക്കോടതിയിലും ബോംബ് ഭീഷണി
text_fieldsന്യൂഡൽഹി: ഡൽഹിക്കു പിന്നാലെ മുംബൈ ഹൈക്കോടതിയിലും ഇമെയിൽ വഴി ബോംബ് ഭീഷണി. ഏകദേശം 1 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. സന്ദേശം ലഭിച്ചയുടനെ ജീവനക്കാരുൾപ്പെടെയുള്ളവരെ കോടതിയിൽ നിന്നൊഴിപ്പിച്ചു.
ബോംബ് സ്ക്വാഡ് കോടതിയിൽ പരിശോധന നടത്തി വരികയാണ്. വ്യാജ ഭീഷണിയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ഡെപ്യൂട്ടി കമീഷണർ പ്രവീൺ മുണ്ഡെ അടക്കമുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. ഇതിനുമുമ്പ് ഇസ്കോൺ ടെമ്പിളടക്കമുള്ളവക്ക് നേരെ നിരവധി തവണ ബോംബ് ഭീഷണി ലഭിച്ചിരുന്നതായി ഉദ്യാഗസ്ഥർ പറഞ്ഞു.
രാവിലെ ഡൽഹി ഹൈക്കോടതിയിലും ബോംബ് ഭീഷണി സന്ദേശം ഇമെയിൽ വഴി ലഭിച്ചിരുന്നു. തുടർന്ന് ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ളവർ എത്തി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
ഡൽഹി ഹൈക്കോടതി ഉടൻ പൊട്ടിത്തെറിക്കുമെന്നും 1998ലെ കോയമ്പത്തൂർ സ്ഫോടനം പാഠ്നയിൽ പുനഃസൃഷ്ടിക്കും എന്നിങ്ങനെയാണ് ആ ഇമെയിൽ ഭീഷണി സന്ദേശത്തിന്‍റെ ഉള്ളടക്കം. ഉദയ നിധി സ്റ്റാലിന്‍റെ മകൻ ഇമ്പ നിധിക്ക് നേർക്ക് ആസിഡാക്രമണം നടത്തുമെന്നും സന്ദേശത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

