Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഖ്യനായി തുടരാൻ...

മുഖ്യനായി തുടരാൻ പ്രധാനമന്ത്രിയുടെ സഹായം തേടി ഉദ്ധവ്​

text_fields
bookmark_border
മുഖ്യനായി തുടരാൻ പ്രധാനമന്ത്രിയുടെ സഹായം തേടി ഉദ്ധവ്​
cancel

മും​ബൈ: മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ൽ തു​ട​രാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ഹാ​യം തേ​ടി ഉ​ദ് ധ​വ്​ താ​ക്ക​റെ. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​നി​ട​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മാ​റ്റി​വെ​ച്ച​ത്​ മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ഭ​ര​ണ പ്ര​തി​സ​ന്ധി​ക്ക്​ വ​ഴി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഉ​ദ്ധ​വ്​ താ​ക്ക​റെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ഹാ​യം തേ​ടി​യ​ത്.

നി​ല​വി​ൽ എം.​എ​ൽ.​എ​യൊ നി​യ​മ​സ​ഭ കൗ​ൺ​സി​ൽ അം​ഗ​മോ അ​ല്ലാ​ത്ത ഉ​ദ്ധ​വി​ന്​ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​ര​ണ​മെ​ങ്കി​ൽ മേ​യ്​ 28 നു ​മു​മ്പ്​ ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട​ണം. നി​യ​മ​സ​ഭ കൗ​ൺ​സി​ലി​ലേ​ക്ക്​ മ​ത്സ​രി​ക്കാ​നാ​യി​രു​ന്നു നീ​ക്കം. എ​ന്നാ​ൽ, കോ​വി​ഡി​നെ തു​ട​ർ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മാ​റ്റി​വെ​ച്ച​ത്​ വി​ന​യാ​യി. ഗ​വ​ർ​ണ​ർ ​േക്വാ​ട്ട​യി​ലെ ഒ​ഴി​വി​ൽ ഉ​ദ്ധ​വ്​ താ​ക്ക​റെ​യെ നി​യ​മ​സ​ഭ കൗ​ൺ​സി​ലി​ലേ​ക്ക്​ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ശി​പാ​ർ​ശ​ചെ​യ്​​തെ​ങ്കി​ലും ഗ​വ​ർ​ണ​ർ ഭ​ഗ​ത്​ സി​ങ്​​ കോ​ശി​യാ​രി തീ​രു​മാ​നം വൈ​കി​ക്കു​ക​യാ​ണ്.

വി​ഷ​യ​ത്തി​ൽ അ​റ്റോ​ണി ജ​ന​റ​ലി‍​െൻറ ഉ​പ​ദേ​ശം തേ​ട​ട്ടെ​യെ​ന്നാ​ണ്​ ഗ​വ​ർ​ണ​ർ പ​റ​യു​ന്ന​ത്. സ​ർ​ക്കാ​ർ ശി​പാ​ർ​ശ അം​ഗീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​റോ​ട്​ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥി​ച്ചാ​ണ്​ ഉ​ദ്ധ​വ്​ പ്ര​ധാ​ന​മ​ന്ത്രി​യെ വി​ളി​ച്ച​ത്.
ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​ർ 28നാ​ണ്​ ഉ​ദ്ധ​വ്​ താ​ക്ക​റെ ശി​വ​സേ​ന, എ​ൻ.​സി.​പി, കോ​ൺ​ഗ്ര​സ്​ സ​ഖ്യ സ​ർ​ക്കാ​റി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsUddav thakkareSivaseana
News Summary - After Call To PM Modi, Uddhav Thackeray Gains, Elections Requested-India news
Next Story