മഹാസഖ്യത്തിന് തിരിച്ചടി; കോൺഗ്രസിനൊപ്പമില്ലെന്ന് എസ്.പിയും
text_fieldsലഖ്നോ: മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരീക്ഷിക്കാനൊരുങ്ങിയ മഹാസഖ്യത്തിന് വീണ്ടും തിരിച്ചടി. ബി.എസ്.പിക്കു പിന്നാലെ എസ്.പിയും കോൺഗ്രസ് സഖ്യം ഉപേക്ഷിക്കുന്നതായി അറിയിച്ചതോടെയാണിത്.
കോൺഗ്രസിനുവേണ്ടി ഏറെ കാത്തിരുന്നെന്നും ഫലമില്ലാത്തതിനാൽ മധ്യപ്രദേശ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.എസ്.പിയും ഗോണ്ട്വാന ഗണതന്ത്ര പാർട്ടിയുമായി ചർച്ച നടത്തുമെന്നും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.
രാഹുൽ കടുംപിടിത്തവുമായി നടക്കുകയാണെന്നും ബി.എസ്.പിയെ തകർക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ആരോപിച്ച് കഴിഞ്ഞദിവസം ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ സഖ്യം അവസാനിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിനെ വിശാല ഹൃദയേത്താടെ സമീപിക്കണമെന്നും, ചെറിയ പാർട്ടികൾ അവരുടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും അഖിലേഷും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
