'വൈറസുകൾ ചാവട്ടേ', ബി.ജെ.പി റാലി നടന്ന സ്ഥലം തൃണമൂൽ പ്രവർത്തകർ ചാണകം തളിച്ച് വൃത്തിയാക്കി
text_fieldsഭിർഭൂം: ബി.ജെ.പിയുടെ റാലിക്ക് തൊട്ടുപിന്നാലെ പാടം ചാണകം തളിച്ച് ശൂചീകരിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ഭിർഭൂമിലെ സിയൂരിയിലാണ് ചാണകം തളിച്ച് പാടം ശുചീകരിച്ചത്. 2021 തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രദേശത്ത് ബി.ജെ.പി റാലി സംഘടിപ്പിച്ചിരുന്നു.
സാമുദായിക ഐക്യം നശിപ്പിക്കുന്ന ബി.ജെ.പിയുടെ വൈറസ് വീണ ഭൂമി മോചിപ്പിക്കാനാണ് ഞങ്ങൾ ഇത് ചെയ്തതെന്ന് പ്രാദേശിക ടി.എം.സി നേതാവ് പറഞ്ഞു. പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ ചിത്രത്തിലും പ്രവർത്തകർ ചാണകം തളിച്ചു.
ടി.എം.സി പ്രവർത്തകരെ കോടിക്കണക്കിന് രൂപ വാഗ്ദാനം നൽകി മോഹിപ്പിച്ചതായി മുഖ്യമന്ത്രി മമത ബാനർജി നേരത്തെ ആരോപിച്ചിരുന്നു. 'ചിലപ്പോൾ ഗോമൂത്രം കുടിച്ചാൽ കോവിഡ് വരില്ലെന്ന് ദിലീപ് ഘോഷ് പറയുന്നു. അദ്ദേഹം തീർച്ചയായും അത് കുടിച്ചിരിക്കാം, പിന്നെ എന്തുകൊണ്ട് അദ്ദേഹം കോവിഡ് പോസിറ്റീവായി? അദ്ദേഹത്തോട് ചോദിക്കൂ?' -മമത ചോദിച്ചു.
അതേസമയം ടി.എം.സി തങ്ങളുടെ പ്രവർത്തകരെ കൊല്ലുന്നതായി ബി.ജെ.പി നേതാക്കൾ ആരോപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയും ടി.എം.സിയും കടുത്ത വാക്പോരിലാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ 200 ൽ അധികം സീറ്റുകൾ ബി.ജെ.പി നേടുമെന്ന് നേരത്തെ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ അവകാശപ്പെട്ടിരുന്നു.

