Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമർശനം; വിദ്യാർഥിനികൾ...

വിമർശനം; വിദ്യാർഥിനികൾ വൈകീട്ട്​ ആറരക്ക്​ ശേഷം പുറത്തിറങ്ങരുതെന്ന ഉത്തരവ് പുതുക്കി മൈസൂരു സർവകലാശാല

text_fields
bookmark_border
mysore university 28821
cancel

ബംഗളൂരു: വിദ്യാർഥിനികൾ വൈകിട്ട്​ ആറരക്ക്​ ശേഷം പുറത്തിറങ്ങരുതെന്ന ഉത്തരവിൽ മാറ്റം വരുത്തി മൈസൂരു സർവകലാശാല. പെൺകുട്ടികൾക്ക് മാത്രമായി നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ഇതോടെ നിയന്ത്രണം എല്ലാ വിദ്യാർഥികൾക്കും ബാധകമാക്കിക്കൊണ്ടാണ് പുതുക്കിയത്.

പുതിയ ഉത്തരവ് പ്രകാരം വൈകീട്ട്​ ആറരക്ക്​ ശേഷം വിദ്യാർഥികളാരും മാനസ​ ഗം​േ​ഗാത്രി കാമ്പസിലേക്ക്​ പോകരുത്. കൂടാതെ കുക്കരഹള്ളി തടാകത്തിന്​ സമീപത്തേക്ക് പോകുന്നതിനും വിലക്ക്​ ഏർപ്പെടുത്തി.

പൊലീസിന്‍റെ നിർദേശം ലഭിച്ചതിനെ തുടർന്നാണ്​ ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് നേരത്തെ സർവകലാശാലയുടെ വാദിച്ചിരുന്നു. വൈകിട്ട്​ ആറുമുതൽ ഒമ്പതുവരെ എല്ലാ ദിവസവും കാമ്പസിൽ അധിക സുരക്ഷ ഉദ്യോഗസ്​ഥർ പ​േട്രാളിങ്​ നടത്തുമെന്നും സർവകലാശാല പറഞ്ഞു.

അതേസമയം, കൂട്ടബലാത്സംഗത്തിൽ തമിഴ്നാട് സ്വദേശികളായ അഞ്ചു​​േപരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. കഴിഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി 7.30ഒാ​ടെ​യാ​ണ് ചാമുണ്ഡി ഹിൽസിന് സമീപത്തുവെച്ച് കൂ​ട്ടു​കാ​ര​നെ ആ​ക്ര​മി​ച്ച​ശേ​ഷം എം.​ബി.​എ വി​ദ്യാ​ർ​ഥി​നി​യാ​യ 22 വ​യ​സ്സു​കാ​രി​യെ ആ​റം​ഗ​സം​ഘം ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്‌. സ്ഥി​ര​മാ​യി ജോ​ഗി​ങ്ങി​ന് പോ​കു​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്താ​യ യു​വാ​വ് മൊ​ഴി നൽകിയിരുന്നു. ക്ലാ​സ് ക​ഴി​ഞ്ഞ​ശേ​ഷം രാ​ത്രി 7.30ഒാ​ടെ​യാ​ണ് ബൈ​ക്കി​ൽ പോ​യ​ത്. തു​ട​ർ​ന്ന് ബൈ​ക്കി​ൽ​ നി​ന്നി​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​റം​ഗ​സം​ഘം ആ​ക്ര​മി​ച്ച​ത്.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ന്ന​തു​വ​രെ പാ​റ​ക്ക​ല്ല് കൊ​ണ്ട് യു​വാ​വി‍െൻറ ത​ല​ക്ക​ടി​ച്ചു. ബോ​ധം വ​ന്ന​പ്പോ​ൾ പെ​ൺ​കു​ട്ടി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കു​റ്റി​ക്കാ​ട്ടി​ൽ​നി​ന്ന് അ​വ​ളെ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടി​ട്ടെ​ന്നും ശ​രീ​രം മു​ഴു​വ​ൻ മു​റി​വേ​റ്റ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് യു​വാ​വിെൻറ മൊ​ഴി. ബ​ലാ​ത്സം​ഗ​ത്തിെൻറ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ശേ​ഷം യു​വാ​വിെൻറ ഫോ​ണി​ൽ​നി​ന്നും പി​താ​വി​നെ വി​ളി​ച്ച് പ്ര​തി​ക​ൾ മൂ​ന്നു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട്​ ഭീഷണിപ്പെടുത്തിയതായും പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mysore gang-rapeMysore University
News Summary - After backlash, Mysore Uni withdraws circular curbing women’s movement
Next Story