Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓടുന്ന ട്രെയിനിൽ...

ഓടുന്ന ട്രെയിനിൽ യുവതിയെ കഴുത്തറുത്ത്​ ​കൊന്നു; കൊടും ക്രൂരത ലൈംഗികാതിക്രമ ശ്രമത്തിന്​ പിന്നാലെ

text_fields
bookmark_border
ഓടുന്ന ട്രെയിനിൽ യുവതിയെ കഴുത്തറുത്ത്​ ​കൊന്നു; കൊടും ക്രൂരത ലൈംഗികാതിക്രമ ശ്രമത്തിന്​ പിന്നാലെ
cancel

ഭോപാൽ: മധ്യപ്രദേശിൽ ലൈംഗികാതിക്രമ ശ്രമത്തിന്​ പിന്നാലെ 21കാരിയെ ഓടുന്ന ട്രെയിനിൽ വെച്ച്​ കഴുത്തറുത്ത്​ കൊന്നതായി പൊലീസ്​. സെഹോറിൽ ചൊവ്വാഴ്​ച രാത്രിയാണ്​ സംഭവം.

ഇന്ദോർ-ബിലാസ്​പൂർ ട്രെയിനിൽ വെച്ച്​ സെഹോർ സ്​റ്റേഷൻ എത്തുന്നതിന്​ രണ്ട്​ കിലോമീറ്റർ മുമ്പാണ്​ സംഭവം. മുസ്​കാൻ ഹാഡ എന്ന്​ പേരായ യ​ുവതിയാണ്​ കൊടും ക്രൂരതക്കിരയായതെന്ന്​ സെഹോർ ജില്ലയിലെ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥനായ എസ്​.എസ്​. ചൗഹാൻ പറഞ്ഞു.

'യാത്രക്കാർ ട്രെയിനിൽ വെച്ച്​ ചില ഒച്ചയും ബഹളവും കേട്ടിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ അവരുടെ അടുത്തേക്ക് ഓടിയെത്തി. ബെർത്തിൽ ഇരിക്കുന്നതിനുമുമ്പ് തന്നെ അവൾ തളർന്ന്​ വീണിരുന്നു' -ചൗഹാൻ പറഞ്ഞു.

'പെൺകുട്ടിയെ ട്രെയിനിലെ സ്ലീപ്പർ കോച്ചിൽ വെച്ച്​ ചിലർ ഉപദ്രവിക്കാൻ ശ്രമിക്കുന്നുവെന്ന്​ സഹോദരൻ വിവരമറിയിച്ചതി​െൻറ അടിസ്​ഥാനത്തിൽ പൊലീസ്​ റെയിൽവേ സ്​റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ട്രെയിൻ സ്​റ്റേഷനിൽ എത്തിയപ്പോൾ അവൾ മരിച്ചിരുന്നു' -അദ്ദേഹം പറഞ്ഞു.

മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സ്ത്രീയുടെ തൊണ്ട മുറിച്ചുവെന്ന്​ ദൃക്‌സാക്ഷികൾ പറഞ്ഞു. ട്രെയിൻ സെഹോർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന്​ മു​േമ്പ തന്നെ പ്രതികൾ രക്ഷപെട്ടിരുന്നു.

ഒരു കേസിൽ പെട്ട്​ യുവതിയുടെ പിതാവ് ജയിലിലാണെന്നും ജാമ്യത്തിലിറങ്ങാൻ ശ്രമിക്കുകയാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു. ഇവരുടെ മാതാവ്​ നേരത്തെ അന്തരിച്ചിരുന്നു. സംഭവ ദിവസം സഹോദരനെ കാണാനായി ഭോപാലിൽ നിന്ന്​ ഇന്ദോറിലേക്ക്​ പോവുകയായിരുന്നു യുവതി.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന്​ അയച്ചിട്ടുണ്ട്. പൊലീസ്​ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshsexual assaultslits throat
News Summary - after attempt of sexual assault Woman Killed In Running Train
Next Story