Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​ർ​ണ​ബിനെ അ​റ​സ്റ്റ്...

അ​ർ​ണ​ബിനെ അ​റ​സ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസിന് നന്ദി പറഞ്ഞ് അ​ക്ഷി​ത നാ​യി​ക്

text_fields
bookmark_border
അ​ർ​ണ​ബിനെ അ​റ​സ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസിന് നന്ദി പറഞ്ഞ് അ​ക്ഷി​ത നാ​യി​ക്
cancel
camera_alt

അ​ൻ​വ​യ്​ നാ​യി​കിന്‍റെ ഭാര്യ അ​ക്ഷി​തയും മകൾ അദ്ന്യയും

മും​ബൈ: ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ കേ​സി​ൽ റി​പ​ബ്ലി​ക്​ ടി.​വി എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ്​ അ​ർ​ണ​ബ്​ ഗോ​സ്വാ​മിയെ അ​റ​സ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസിന് നന്ദി പറഞ്ഞ് അ​ൻ​വ​യ്​ നാ​യി​കിന്‍റെ ഭാര്യ അ​ക്ഷി​ത. അ​ർ​ണ​ബിന്‍റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അക്ഷിത നായിക്.

"ഈ ദിവസം എന്‍റെ ജീവിതത്തിൽ വന്നതിന് മഹാരാഷ്ട്ര പൊലീസിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞാൻ വളരെയധികം ക്ഷമ കാത്തുസൂക്ഷിച്ചു. എന്‍റെ ഭർത്താവും അമ്മായിയമ്മയും മടങ്ങിവരില്ലെങ്കിലും അവർ ഇപ്പോഴും എനിക്കായി ജീവിച്ചിരിക്കുന്നു" -അക്ഷിത പറഞ്ഞു.

ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ന​റാ​യി​രു​ന്ന അ​ൻ​വ​യ്​ നാ​യി​ക്, മാ​താ​വ്​ കു​മു​ദ്​ നാ​യി​ക്​ എ​ന്നി​വ​ർ 2018ൽ ​ആ​ത്മ​ഹ​ത്യ​ ചെ​യ്​​ത സം​ഭ​വ​ത്തിൽ മും​ബൈ​യി​​ലെ വ​സ​തി​യി​ൽ​ നി​ന്നാണ്​ അ​ർ​ണ​ബി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. റി​പ​ബ്ലി​ക്​ ടി​വി​യു​ടെ ഓ​ഫി​സി​ൽ ഇ​ൻ​റീ​രി​യ​ർ ഡി​സൈ​നി​ങ്​ ചെ​യ്​​ത വ​ക​യി​ൽ പ​ണം ന​ൽ​കാ​ഞ്ഞ​ത്​​ ബി​സി​ന​സ്​ ത​ക​ർ​ച്ച​ക്കി​ട​യാ​ക്കി​യെ​ന്ന്​ അ​ൻ​വ​യ്​ നാ​യി​ക്​ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മൂന്ന് കമ്പനികളുടെ ഉടമകൾ തനിക്ക്​ തരാനുള്ള പണം നൽകാത്തതാണ്​ ജീവനൊടുക്കാൻ കാരണമെന്നാണ്​ കുറിപ്പിൽ പറഞ്ഞത്​. റിപ്പബ്ലിക് ടിവിയിലെ ടെലിവിഷൻ ജേണലിസ്​റ്റ്​ അർണബ് ഗോസ്വാമി, ഐകാസ്റ്റ് എക്​സ്​​ / സ്​കീമീഡിയയിലെ ഫിറോസ് ഷെയ്ഖ്, സ്​മാർട്ട് വർക്​സി​ന്‍റെ നിതീഷ് സർദ എന്നിവരാണ്​ തനിക്ക്​ പണം നൽകാനുള്ള മൂന്നുപേർ എന്നും അൻവയ്​ കുറിപ്പിൽ പറഞ്ഞിരുന്നു. മൂന്ന്​ കമ്പനികളും കൂടി യഥാക്രമം 83 ലക്ഷം, 4 കോടി, 55 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതായും കുറിപ്പിലുണ്ടായിരുന്നു.

അന്വേഷണത്തിനിടെ അൻവയുടെ കമ്പനിയായ കോൺകോർഡ് ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡ്​ കനത്ത കടത്തിലാണെന്നും കരാറുകാർക്ക് പണം തിരിച്ചടയ്ക്കാൻ പാടുപെടുകയാണെന്നും തെളിഞ്ഞിരുന്നു. മുംബൈയിലെ ചില കരാറുകാർ അൻവയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കുറിപ്പിലെ ആരോപണം നിഷേധിച്ച ഗോസ്വാമി താൻ പണം നൽകിയെന്നാണ്​​ വാദിച്ചിരുന്നത്​.

മ​ര​ണ​ത്തി​നു പി​ന്നാ​ലെ കേ​സെ​ടു​ത്തി​രു​ന്നെ​ങ്കി​ലും അ​ർ​ണ​ബി​നും മ​റ്റു​മെ​തി​രെ തെ​ളി​വി​ല്ലെ​ന്നു പ​റ​ഞ്ഞ്​ 2019ൽ ​റാ​യ്​​ഗ​ഢ്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു. തുടർന്ന്​ 2020 മെയിൽ അൻവയുടെ മകൾ അദ്ന്യ നായിക് കേസ് വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്​മുഖിനെ സമീപിച്ചു. മെയിൽ തന്നെ ആഭ്യന്തര വകുപ്പ് കേസ് സി.ഐ.ഡിക്ക് കൈമാറിയിരുന്നു. പു​ന​ര​ന്വേ​ഷ​ണം ന​ട​ക്ക​വെ​യാ​ണ്​ അ​ർ​ണ​ബി​ന്‍റെ അ​റ​സ്​​റ്റ്.

കേ​സ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ അ​ർ​ണ​ബ്​ ശ്ര​മി​ച്ച​താ​യി അ​ക്ഷിത​യും മ​ക​ൾ അ​ദ്​​ന്യ​യും നേരത്തെ ആ​രോ​പി​ച്ചിരുന്നു. നീ​തി​തേ​ടി പ്ര​ധാ​ന​മ​ന്ത്രി​ക്കും റാ​യ്​​ഗ​ഡ്​ പൊ​ലീ​സ്​ സൂ​പ്ര​ണ്ടി​നും ഹ​ര​ജി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ർ​ണ​ബ്​ ഉ​ൾ​പ്പെ​ട്ട​തു​ കൊ​ണ്ട്​ കേ​സ്​ മൂ​ടി​വെ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​സി​ൽ രാ​ഷ്​​​ട്രീ​യ​മി​ല്ലെ​ന്നും ത​ങ്ങ​ൾ​ക്ക്​ വേ​ണ്ട​ത്​ നീ​തി​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arnab GoswamiAdnya NaikArnab Goswami arrestAnvay NaikAkshata Naik
Next Story