Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവഴക്കിനൊടുവിൽ...

വഴക്കിനൊടുവിൽ ഭർത്താവിനെ കഴുത്തറുത്ത്​ കൊന്ന്​ ടെറസിൽനിന്ന്​ വലിച്ചെറിഞ്ഞു

text_fields
bookmark_border
വഴക്കിനൊടുവിൽ ഭർത്താവിനെ കഴുത്തറുത്ത്​ കൊന്ന്​ ടെറസിൽനിന്ന്​ വലിച്ചെറിഞ്ഞു
cancel

ഡെറാഡൂണ്‍: കുടുംബ വഴക്കിനൊടുവിൽ ഭർത്താവിനെ കത്തി ഉപയോഗിച്ച്​ കഴുത്ത്​ മുറിച്ച്​ കൊലപ്പെടുത്തി വീടിന്​ മുകളിൽനിന്നും മൃതദേഹം താഴേക്ക്​ വലിച്ചെറിഞ്ഞു. ഉത്തരാഖണ്ഡിലെ പിത്തോറഗഢിലാണ് ദാരുണമായ സംഭവം. യുവതിയെ അറസ്റ്റ്​ ചെയ്​തു. 30കാരി യുവതിയാണ്​ ഭർത്താവിനെ കൊലപ്പെടുത്തിയത്​. ഒക്ടോബര്‍ 17നാണ് സംഭവം. കുന്ദന്‍ ധാമി എന്ന യുവാവ് സ്വന്തം വീടിന്റെ ടെറസില്‍ നിന്ന് വീണുമരിച്ചുവെന്നാണ് പൊലീസിന് ആദ്യം ലഭിച്ച വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന്‍റെ സൂചന ലഭിച്ചു.

തുടര്‍ന്ന് കുന്ദന്‍ ധാമിയുടെ സഹോദരന്‍ ധാന്‍സിങ് ധാമിയാണ്​ മരിച്ച സഹോദരന്‍റെ ഭാര്യയെ സംശയമുണ്ടെന്ന്​ കാട്ടി പൊലീസിൽ പരാതി നൽകിയത്​. തുടർന്ന്​ ഭാര്യ നീമ ദേവിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവരുടെയും ബന്ധത്തില്‍ അസ്വാരാസ്യങ്ങളുണ്ടായിരുന്നെന്നും എന്നും കുടുംബകലഹമായിരുന്നെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിന്‍റെ കഴുത്തറുക്കുകയായിരുന്നെന്ന് നീമ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം ചാക്കിലാക്കി ടെറസിലെത്തിച്ചു. ടെറസില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് താഴേക്കിട്ടു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചാക്കും പൊലീസ് കണ്ടെടുത്തു. പ്രതിയെ റിമാൻഡ്​ ചെയ്​തു.

Show Full Article
TAGS:woman kills husband Husband Killed uttarakhand 
News Summary - After argument, woman kills husband by slitting his throat, throws his body from terrace
Next Story