Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോവൽ മടങ്ങിയതിന്​...

ഡോവൽ മടങ്ങിയതിന്​ പിന്നാലെ കശ്​മീരിൽ 10,000 അർധ സൈനികരെ വിന്യസിക്കാൻ കേന്ദ്രസർക്കാർ

text_fields
bookmark_border
indian-army
cancel

ശ്രീനഗർ: ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ ജമ്മുകശ്​മീരിൽ നിന്ന്​ മടങ്ങിയതിന്​ പിന്നാലെ 10,000 അർധ സൈനികര െ വിന്യസിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. കശ്​മീരിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായാണ ്​ നടപടി.

കശ്​മീരിലെ ക്രമസമാധാന സാഹചര്യം സംബന്ധിച്ച്​ ഉന്നത ഉദ്യോഗസ്ഥരുമായി ഡോവൽ ചർച്ച നടത്തിയിരുന്നു. വടക്കൻ കശ്​മീരിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കണമെന്ന്​ കേന്ദ്രത്തോട്​ ആവശ്യപ്പെട്ടിരുന്നതായി ജമ്മു ഡി.ജി.പി ദിൽബാഗ്​ സിങ്​ അറിയിച്ചു.

രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന്​ കശ്​മീരിലേക്ക്​ സൈന്യത്തെ എത്തിക്കുകയാവും കേന്ദ്രസർക്കാർ ചെയ്യുക. അമർനാഥ്​ യ​ാത്രക്ക്​ സുരക്ഷയൊരുക്കാനായി 40,000 സൈനികരെ അധികമായി വിന്യസിച്ചിരുന്നു. ഫെബ്രുവരി 24ന്​ 100 കമ്പനി അർധ സൈനികരേയും കേന്ദ്രസർക്കാർ വിന്യസിച്ചിരുന്നു. ലോക്​സഭ തെരഞ്ഞെടുപ്പിന്​ സുരക്ഷയൊരുക്കുന്നതിനായാണ്​ കേന്ദ്രസർക്കാർ അധിക സൈന്യത്തെ വിന്യസിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirindian armyindia newsAjith dovel
News Summary - After Ajit Doval Returns From J&K-India news
Next Story