Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വകാര്യ വിമാന...

സ്വകാര്യ വിമാന കമ്പനികളും ഗെയ്​ക്​വാദി​െൻറ വിലക്ക്​ നീക്കുന്നു

text_fields
bookmark_border
സ്വകാര്യ വിമാന കമ്പനികളും ഗെയ്​ക്​വാദി​െൻറ വിലക്ക്​ നീക്കുന്നു
cancel

ന്യൂഡൽഹി: പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യക്ക് പിന്നാലെ സ്വകാര്യ എയർലൈൻ കമ്പനികളും ശിവസേന എം.പി  രവീന്ദ്ര ഗെയ്ക്വാദി​െൻറ വിലക്ക് നീക്കുന്നു. ഇന്ത്യയിലെ എയർലൈൻ കമ്പനികളുടെ സംഘടനയായ ഫെഡറേഷൻ ഒാഫ് ഇന്ത്യൻ എയർലൈൻ ഏർപ്പെടുത്തുയ വിലക്കാണ് നീക്കാൻ ധാരണയായത്.

എം.പി പാർലമ​െൻറിൽ നടത്തിയ വിശദീകരണത്തിൽ തൃപ്തി രേഖപ്പെടുത്തിയാണ് എയർ ഇന്ത്യ ഗെയ്ക്വാദി​െൻറ വിലക്ക് നീക്കിയത്. കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിങി​െൻറ ഇടപെടലുകളും വിലക്ക് നീക്കുന്നതിന് കാരണമായിരുന്നു. തങ്ങളുടെ ജീവനക്കാരുടെയും സ്വത്തുക്കളുടെയും സുരക്ഷ മുൻ നിർത്തി വിലക്ക്നീക്കാൻ നടപടിയെടുക്കുമെന്നാണ് ഫെഡറേഷഡൻ ഒാഫ് ഇന്ത്യൻ എയർലൈൻ അറിയിച്ചിരിക്കുന്നത്.

നേരത്തെ ഗെയ്ക്വാദി​െൻറ വിലക്ക് നീക്കിയില്ലെങ്കിൽ ഒരു വിമാനം പോലും മുംബൈ വിമാനതാവളത്തിൽ നിന്ന് പറക്കാൻ അനുവദിക്കില്ലെന്ന് ശിവസേന ഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടർന്നാണ് വിമാന കമ്പനികൾ വിലക്ക്നീക്കാൻ നിർബന്ധിതമായതെന്നാണ് റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravindra Gaikwad
News Summary - After Air India, Private Airlines Revoke Ban on Sena MP Gaikwad
Next Story