90 മണിക്കൂർ ജോലി ചെയ്യണമെന്ന പ്രസ്താവനക്ക് പിന്നാലെ ആർത്തവാവധിയുമായി എൽ&ടി മേധാവി
text_fieldsഹൈദരാബാദ്: സ്ത്രീ ജീവനക്കാർക്ക് ഒരു ദിവസത്തെ ആർത്തവാവധി അനുവദിച്ച് എൽ&ടി. കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എസ്.എൻ സുബ്രമണ്യനാണ് വനിത ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ ഇക്കാര്യം അറിയിച്ചത്.
ഏകദേശം 5000 സ്ത്രീ ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, നയം എങ്ങനെ നടപ്പാക്കുമെന്നതിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. മാതൃസ്ഥാപനമായ എൽ&ടിയിൽ മാത്രമായിരിക്കും പുതിയ നയം നടപ്പിലാക്കുക. എന്നാൽ, ഫിനാൻഷ്യൽ സർവീസ്, ടെക്നോളജി പോലുള്ള സെക്ടറുകളിൽ പുതിയ നയം ബാധകമാവില്ല.
എൽ&ടിയിൽ 60,000 ജീവനക്കാരാണ് ഉള്ളത്. ഇതിൽ ഒമ്പത് ശതമാനമാണ് വനിത ജീവനക്കാർ. നേരത്തെ സ്വിഗ്ഗി, സൊമാറ്റോ പോലുള്ള കമ്പനികൾ ജീവനക്കാർക്ക് ആർത്തവാവധി അനുവദിച്ചിരുന്നു. നേരത്തെ ഒഡീഷ സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഒരു ദിവസത്തെ ആർത്തവാവധി അനുവദിച്ചിരുന്നു.
കർണാടകയും സമാനമായ നിയമം കൊണ്ടു വരാനുള്ള ശ്രമത്തിലാണ്. വർഷത്തിൽ ആറ് ദിവസത്തെ അവധി അനുവദിക്കാനാണ് സർക്കാറിന്റെ നീക്കം.നേരത്തെ 90 മണിക്കൂർ ജോലി ചെയ്യണമെന്ന് എൻ.സുബ്രമണ്യന്റെ പ്രസ്താവന വിവാദത്തിലായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

