Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒമ്പത്​ വർഷത്തെ...

ഒമ്പത്​ വർഷത്തെ കാത്തിരിപ്പിന്​ ശേഷം ജവാന്മാർക്ക്​ ബുള്ളറ്റ്​ പ്രൂഫ്​ ജാക്കറ്റ്​ 

text_fields
bookmark_border
ഒമ്പത്​ വർഷത്തെ കാത്തിരിപ്പിന്​ ശേഷം ജവാന്മാർക്ക്​ ബുള്ളറ്റ്​ പ്രൂഫ്​ ജാക്കറ്റ്​ 
cancel

ന്യൂഡൽഹി: അപകടകരമായ സൈനിക ഒാപറേഷനുകളിൽ ബുള്ളറ്റ്​ പ്രൂഫ്​ ജാക്കറ്റുകൾ വേണമെന്ന ജവാന്മാരുടെ ആവശ്യത്തിന്​ പരിഹാരം. ജവാന്മാർക്ക്​ ബുള്ളറ്റ്​ പ്രൂഫ്​ ജാക്കറ്റ്​ നൽകാനുള്ള കരാറൊപ്പിട്ട്​ ഒമ്പത്​ വർഷത്തിന്​ ശേഷമാണ്​ കേന്ദ്ര സർക്കാറി​​​െൻറ നടപടി. മേക്ക്​ ഇൻ ഇന്ത്യയുടെ ഭാഗമായി 1.89 ലക്ഷം ജാക്കറ്റുകൾ നിർമിക്കാനുള്ള കരാർ​ നൽകിയത്​. 

ജാക്കറ്റുകൾ വേണമെന്ന സൈന്യത്തി​​​െൻറ ആവശ്യം സർക്കാർ 2009ൽ അംഗീകരിക്കുകയും വിവിധ കമ്പനികൾ നിർമിച്ച ബുള്ളറ്റ്​പ്രൂഫ്​ ജാക്കറ്റുകൾ സൈന്യം പരീക്ഷിക്കുകയും ​െചയ്​തിരുന്നു. എന്നാൽ  ജാക്കറ്റുകളെല്ലാം ടെസ്റ്റുകൾ പരാജയപ്പെടുകയായിരുന്നു.

ഡൽഹിയുള്ള ചെറിയ കമ്പനിയായ എസ്​.എം.പി.പി പ്രൈവറ്റ്​ ലിമിറ്റഡിനാണ്​ ബുള്ളറ്റ്​ പ്രൂഫ്​ ജാക്കറ്റ്​ നിർമിക്കാനുള്ള കരാർ നൽകിയിരിക്കുന്നത്​. ഒാഖ്​ല ഇൻഡസ്​ട്രിയൽ ഏരിയയിലാണ്​ ഇവരുടെ റിസേർച്ച്​ ആൻറ്​ ഡെവലപ്​മ​​െൻറ്​ സ​​െൻറർ. 639 കോടിയുടെ കരാറാണ്​ എസ്​.എം.പി.പിക്ക്​ നൽകിയത്​. 

ഏറ്റവും മികച്ച ഗുണമേന്മയിൽ മൂന്ന്​ വർഷം കൊണ്ട്​ മുഴുവൻ ജാക്കറ്റും നിർമിച്ച്​ നൽകാനാണ്​ ലക്ഷ്യമിടുന്നതെന്ന്​ കമ്പനി അവകാശപ്പെടുന്നു. ബാല്ലിസ്റ്റിക്​ സുരക്ഷയേകുന്ന ഏറ്റവും ഭാരം കുറഞ്ഞ ‘ബോറോൺ കാർബൈഡ്​ സെറാമിക്കാണ്​ ബുള്ളറ്റ്​ പ്രൂഫ്​ ജാക്കറ്റുകളിൽ ഉപയോഗിക്കുകയെന്നും കമ്പനി കൂട്ടിച്ചേർത്തു.

വിദൂര സ്ഥലങ്ങളിലേക്ക്​ ഒാപറേഷനുകൾക്കായി പോകു​േമ്പാഴും മുറികൾക്കകത്ത്​ വെച്ചുള്ള അപകടകരമായ ഒാപറേഷനുകളിലും ധരിക്കാനാവുന്ന വിധത്തിൽ ഭാരം കുറഞ്ഞതും മികച്ച സു​രക്ഷയേകുന്നതുമായിരിക്കും ജാക്കറ്റുകൾ. അപകടകാരിയായ ഹാർഡ്​ സ്റ്റീൽ കോർ ബുള്ളറ്റുകളടക്കം ജാക്കറ്റ്​ പ്രതിരോധിക്കുമെന്നും കമ്പനി ഉറപ്പു നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian Soldiersmalayalam newsBulletproof Jackets
News Summary - After 9-Year Wait, Indian Soldiers To Finally Get Bulletproof Jackets-india news
Next Story