78 വർഷത്തിനുശേഷം ഇതാദ്യമായി പ്രധാനമന്ത്രിയുടെ ഓഫീസിന് പുതിയ അഡ്രസ്
text_fieldsന്യൂഡൽഹി: സ്വാതന്ത്യം ലഭിച്ച് 78 വർഷത്തിനുശേഷം ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ ഓഫീസ് അഡ്രസിൽ മാറ്റം വരുന്നു. ചരിത്രപരമായ സൗത്ത് ബ്ലോക്കിൽ നിന്ന് സെൻട്രൽ വിസ്താര പ്രോജക്ടിനുകീഴിൽ പുതിയതായി പണി കഴിപ്പിച്ച എൻക്ലേവിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് മാറ്റുന്നതിനെതുടർന്നാണ് അഡ്രസ് മാറ്റം. അടുത്ത മാസം ഇവിടേക്ക് മാറാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ ഓഫീസ് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം തന്നെയാണ്.
പഴയ നോർത്ത് ബ്ലോക്കും സൗത്ത് ബിൽഡിങും 'യുഗ യുഗിൻ ഭാരത് സംഗ്രഹാലയ' എന്ന പേരിൽ മ്യൂസിയമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുള്ള കരാറിൽ ദേശീയ മ്യൂസിയവും ഫ്രാൻസ് മ്യൂസിയം ഡെവലപ്മെന്‍റും ഒപ്പു വെച്ചു. ആവശ്യത്തിനു സ്ഥലമോ, സ്വാഭാവിക വെളിച്ചമോ, വായു കടക്കാനുള്ള സൗകര്യമോ ഇല്ലാത്ത കൊളോണിയൽ കാലഘട്ടത്തിലെ ഘടനയിലുള്ള കെട്ടിടങ്ങളിലാണ് ഇന്ത്യയിലെ ഭരണ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ ഉദ്ഘാടനത്തിനിടെ നരേന്ദ്ര മോദി പറഞ്ഞിരുന്നു.
പുതിയ ഔദ്യോഗിക എൻക്ലേവിൽ പ്രധാനമന്ത്രിയുടെ ഓഫീസിനു പുറമേ കാബിനറ്റ് സെക്രട്ടറിയേറ്റ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയേറ്റ്, ആധുനിക കോൺഫറൻസ് ഹാൾ എന്നിവയും ഉണ്ടാകും. ഭരണ സംവിധാനത്തെ ആധുനികവൽക്കരിക്കാനുള്ള ഗവൺമെന്‍റ് ഉദ്യമങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

