Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാല്​ വർഷങ്ങൾ: മോദി...

നാല്​ വർഷങ്ങൾ: മോദി പൂർത്തിയാക്കാത്ത വാഗ്​ദാനങ്ങളേറെ

text_fields
bookmark_border
നാല്​ വർഷങ്ങൾ: മോദി പൂർത്തിയാക്കാത്ത വാഗ്​ദാനങ്ങളേറെ
cancel

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാറി​​​െൻറ നാല്​ വർഷത്തെ ഭരണത്തിനിടിയിൽ രാജ്യത്ത്​ വൻ സ്വാധീനം ചെലുത്തിയ ചില തീരുമാനങ്ങൾ ഉണ്ടായി. നോട്ട്​ നിരോധനം, ജി.എസ്​.ടി, മിന്നലാക്രമണം തുടങ്ങിയ തീരുമാനങ്ങൾ രാജ്യത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. പൊതുതെരഞ്ഞെടുപ്പിന്​ കേവലം ഒരു വർഷം മാത്രം ശേഷിക്കെ മോദി സർക്കാറി​ന്​ പുർത്തിയാക്കാൻ കഴിയാത്ത വാഗ്​ദാനങ്ങൾ നിരവധിയാണ്​.

വിലക്കയറ്റം
പെട്രോളിയം ഉൽപ്പന്നങ്ങളുടേത്​ അടക്കമുള്ളവയുടെ വിലക്കയറ്റം തടഞ്ഞു നിർത്തുമെന്ന്​ അവകാശപ്പെട്ടാണ്​ 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയത്​. എന്നാൽ സകല റെക്കോർഡുകളും ഭേദിച്ച്​ പെട്രോൾ വില മുന്നേറുകയാണ്​. രാജ്യത്തെ മറ്റ്​ സാധനങ്ങളുടെ വിലയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്​തമല്ല.

അടിസ്ഥാന ആവശ്യങ്ങൾ
വെള്ളം, വൈദ്യുതി, കക്കൂസ്​ തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുമെന്നായിരുന്നു സർക്കാറി​​​െൻറ മറ്റൊരു പ്രഖ്യാപനം. എന്നാൽ രാജ്യത്തി​​​െൻറ പല ഭാഗങ്ങളിലെ ജനങ്ങൾക്കും ഇന്നും ഇക്കാര്യങ്ങൾ കിട്ടാക്കനിയാണ്​.

ബുള്ളറ്റ്​ ട്രെയിൻ
രാജ്യത്ത്​ ബുള്ളറ്റ്​ ട്രെയിൻ ഒാടിക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. ഇതിൽ മുംബൈ-അഹമ്മദാബാദ്​ റൂട്ടിലെ ബുള്ളറ്റ്​ ട്രെയിനി​​​െൻറ പണികൾ ഇഴഞ്ഞ്​ നീങ്ങുകയാണ്​. മറ്റ്​ റൂട്ടുകളുടെ പ്രഖ്യാപനം പോലും നടത്താൻ സർക്കാറിന്​ സാധിച്ചിട്ടില്ല. ചുരുക്കത്തിൽ ഇന്ത്യക്ക്​ വികസനവേഗം നൽകുമെന്ന്​ ബി.ജെ.പി അവകാശപ്പെട്ട ബുള്ളറ്റ്​ ട്രെയിൻ പദ്ധതിയിൽ കാര്യമായ പുരോഗതിയില്ല​.

അഴിമതി
വിദേശത്ത്​ നിന്ന്​ കള്ളപണം തിരികെ കൊണ്ട്​ വന്ന്​ എല്ലാ ജനങ്ങളുടെ അക്കൗണ്ടിലും 15 ലക്ഷം വീതം നൽകുമെന്നായിരുന്നു മോദിയുടെ മറ്റൊരു പ്രഖ്യാപനം. കള്ളപ്പണം തിരികെ കൊണ്ടു വരാൻ പോയിട്ട്​ ഇന്ത്യയിലെ ബാങ്കുകളെ പറ്റിച്ച്​ മുങ്ങിയ വിജയ്​ മല്യ ഉൾപ്പടെയുള്ളവരെ രാജ്യത്തെത്തിക്കാൻ പോലും മോദിക്കായിട്ടില്ല.

കർഷകർ
കർഷകർക്ക്​ ഉൽപ്പാദന ചെലവി​​​െൻറ 50 ശതമാനമെങ്കിലും ലാഭം നൽകുമെന്നായിരുന്നു മോദി സർക്കാറി​​​െൻറ പ്രഖ്യാപനം. എന്നാൽ, ഇതിനുള്ള ബിൽ കൊണ്ടു വരുന്നതിനുള്ള നാമമാത്രമായ നടപടികൾ സ്വീകരിച്ചതല്ലാതെ കാര്യമായൊന്നും മുന്നോട്ട്​ പോയില്ല. രാജ്യത്തുടനീളം കർഷക ആത്​മഹത്യക്കളിൽ മോദി സർക്കാറി​​​െൻറ ഭരണകാലത്തും മാറ്റമൊന്നും വന്നില്ല. മഹാരാഷ്​ട്രയിലും തമിഴ്​നാട്ടിലുമെല്ലാം വൻ കർഷക പ്രക്ഷോഭങ്ങളും എൻ.ഡി.എ സർക്കാറി​​​െൻറ ഭരണകാലത്ത്​ ഉണ്ടായി.

വൈകാരിക വിഷയങ്ങൾ
എകീകൃത സിവിൽകോഡ്​ രാജ്യത്ത്​ നടപ്പാക്കുമെന്നായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പത്രികയിലെ മറ്റൊരു വാഗ്​ദാനം. ഇക്കാര്യത്തിൽ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. വലിയ തെര​െഞ്ഞെടുപ്പ്​ വിഷയമായി ഉയർത്തികൊണ്ടുവന്ന അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തി​​​െൻറ കാര്യത്തിലും സ്ഥിതി വ്യത്യസ്​തമല്ല.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsFour year
News Summary - After 4 years, here are the promises Modi govt could not keep-india news
Next Story