കർണാടകക്കു പിന്നാലെ ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നത് ബിഹാർ -തേജസ്വി യാദവ്
text_fieldsപട്ന: ജോലിക്കു പകരം ഭൂമി കുംഭകോണക്കേസിൽ അമ്മയും മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് രാജ്യത്തെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്.
ഇതു സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. കർണാടകക്കു ശേഷം ബി.ജെ.പി ഭയക്കുന്നത് ബിഹാറാണ്. അതാണവർ ഞങ്ങളെ ലക്ഷ്യം വെക്കുന്നത്. ഭാവിയിൽ ഇതേ കേസിലേക്ക് എന്നെയും വലിച്ചിഴക്കും. ഞാനത് കാര്യമാക്കുന്നില്ല. തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറച്ച ബോധ്യമുള്ളതുകൊണ്ട് ഒന്നിനേയും ഭയക്കേണ്ട കാര്യമില്ല.-തേജസ്വി യാദവ് പറഞ്ഞു.
അഴിമതിക്കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അഞ്ചുമണിക്കൂറോളമാണ് ഇ.ഡി 68 കാരിയായ റാബ്റി ദേവിയെ ചോദ്യം ചെയ്തത്. റാബ്റി ദേവി, മകൻ തേജസ്വി യാദവ്, പെൺമക്കളായ മിസ ഭാരതി, ചന്ദ യാദവ്, രാഗിണി യാദവ് എന്നിവരെയും നേരത്തേ ഇതേ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിനിടെ കണക്കിൽ പെടാത്ത ഒരുകോടി രൂപ കണ്ടെടുത്തതായി അന്വേഷണ ഏജൻസി അവകാശപ്പെട്ടിരുന്നു.w
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

