57 ഭീകരരെ വധിച്ച് അഫ്ഗാൻ; സെയ്ദ് അബദ് ജില്ലയിൽ താലിബാൻ ആക്രമണം
text_fieldsകാബൂൾ: അഫ്ഗാൻ സുരക്ഷാസേന ആകാശ മാർഗം നടത്തിയ ആക്രമണത്തിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 57 ഭീകരർ കൊല്ലപ്പെെട്ടന്ന അഫ്ഗാൻ പ്രതിരോധ മന്ത്രാലയത്തിെൻറ വെളിപ്പെടുത്തലിനു പിന്നാലെ രാജ്യത്ത് താലിബാൻ ആക്രമണം.
സെൻട്രൽ വാർഡാക് പ്രവിശ്യയിലെ സെയ്ദ് അബദ് ജില്ലയിലാണ് താലിബാൻ ആക്രമണമഴിച്ചു വിട്ടത്. ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി.
ജില്ലാ ആസ്ഥാനത്ത് ഭീകരർ ആക്രമണം അഴിച്ചു വിടുകയും പ്രദേശം പിടിച്ചെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഏറ്റുമുട്ടലിന് തുടക്കമായതെന്ന് പരിസരവാസികൾ പറഞ്ഞു. ഏറ്റുമുട്ടലിനെ തുടർന്ന് ഗതാഗത നിയന്ത്രണത്തിനായി കാബൂൾ-കാണ്ഡഹാർ ദേശീയപാത അടച്ചു. ജില്ലയിൽ പലയിടത്തും വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
