Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഫ്​ഗാൻ പ്രതിസന്ധി:...

അഫ്​ഗാൻ പ്രതിസന്ധി: കാബൂൾ-ഡൽഹി സർവീസ്​ തുടരുമെന്ന് എയർ ഇന്ത്യ

text_fields
bookmark_border
Air India Kabul-Delhi service
cancel

ന്യൂഡൽഹി: പ്രതിസന്ധിക്കിടെയും അഫ്​ഗാനിലേക്കുള്ള സർവീസുകൾ നിർത്താതെ എയർ ഇന്ത്യ. താലിബാൻ സേന തലസ്​ഥാനമായ കാബൂളിൽ പ്രവേശിച്ച ഞായറാഴ്​ച വൈക​ുന്നേരം ത​ന്നെ 129 യാത്രക്കാരുമായി കാബൂളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക്​ പറന്നിരുന്നു. തിങ്കളാഴ്​ചയും സർവീസ്​ നടത്തുമെന്നും ഡൽഹി-കാബൂൾ-ഡൽഹി സർവീസ്​ നിർത്തിവെക്കാൻ പദ്ധതിയില്ലെന്നും അധികൃതർ അറിയിച്ചു.

നിലവിൽ എയർ ഇന്ത്യ മാത്രമാണ്​ അഫ്​ഗാനിലേക്ക്​ സർവീസ്​ നടത്തുന്നത്​. ഞായറാഴ്​ച ഉച്ചക്ക്​ ശേഷം 40 യാത്രക്കാരുമായാണ്​ എയർ ഇന്ത്യ AI-243 വിമാനം കാബൂളിലേക്ക്​ പറന്നത്​. ഇന്ത്യൻ സമയം ഉച്ചക്ക്​ 12.45ന്​ ഡൽഹിയിൽ നിന്ന്​ പുറപ്പെട്ട വിമാനത്തിന്​ കാബൂൾ വിമാനത്താവളത്തിൽ ഇറങ്ങാൻ ഒരു മണിക്കുർ വൈകിയാണ്​ എയർ ട്രാഫിക്​ കൺട്രോളി​ന്‍റെ അനുമതി ലഭിച്ചത്.

എന്താണ്​ ഇതിന്‍റെ കാരണമെന്ന്​ വ്യക്​തമല്ല. ഇതിനാൽ കാബൂളിൽ നിന്നുള്ള മടക്കവിമാനം 2.50 മണിക്കൂർ വൈകിയാണ്​ തിരിച്ചു പുറ​െപ്പട്ടത്​. സ്​ഥിതിഗതികൾ സൂഷ്​മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ സമയത്ത്​ ഉചിതമായ തീരുമാനമെടുക്കുമെന്നും എയർ ഇന്ത്യ അധികൃതർ പറഞ്ഞു. കാബൂളിൽ നിന്ന്​ തങ്ങളുടെ ഉദ്യോഗസ്​ഥരെയും പൗരൻമാരെയും ഒഴിപ്പിക്കാനായി ഇന്ത്യ പദ്ധതി തയാറാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthanAir IndiaKabul-Delhi service
News Summary - Afghanistan crisis: Air India to continue Kabul-Delhi service
Next Story