Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഫ്​ഗാൻ പ്രതിസന്ധി:...

അഫ്​ഗാൻ പ്രതിസന്ധി: മോദി പുടിനുമായി ചർച്ച നടത്തി

text_fields
bookmark_border
അഫ്​ഗാൻ പ്രതിസന്ധി: മോദി പുടിനുമായി ചർച്ച നടത്തി
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ്​ വ്ലാഡമീർ പുടിനുമായി ചർച്ച നടത്തി. അഫ്​ഗാനിൽ താലിബാൻ അധികാരം പിടിച്ചതിനെ തുടർന്ന്​ ഉടലെടുത്ത പ്രതിസന്ധിയായിരുന്നു പ്രധാന ചർച്ച വിഷയം. ഇരു രാഷ്​ട്രനേതാക്കളും 45 മിനിറ്റോളം സംസാരിച്ചു.

അഫ്​ഗാനിസ്​താനിൽ സുരക്ഷയും സമാധാനവും ഉറപ്പു വരുത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച്​ ഇരുവരും സംസാരിച്ചുവെന്നാണ്​ റിപ്പോർട്ട്​. അഫ്​ഗാനിൽ കുടുങ്ങിപ്പോയവരെ പുറത്തെത്തിക്കുന്നതിനാണ്​ ഇ​പ്പോൾ പ്രാധാന്യം നൽകേണ്ടതെന്നും ഇരു നേതാക്കളും പറഞ്ഞതായും പ്രധാനമന്ത്രിയുടെ ഓഫീസ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ വ്യക്​തമാക്കി.

യു.കെ കാലാവസ്ഥ കോൺഫറൻസ്​, യു.എൻ സുരക്ഷാസമിതി എന്നിവിടങ്ങളിൽ സ്വീകരിക്കേണ്ട നിലപാടും ഇരു രാഷ്​ട്രതലവൻമാരും ചർച്ച ചെയ്​തു. നേരത്തെ ജർമ്മൻ ചാൻസിലറുമായും പ്രധാനമന്ത്രി ടെലി​ഫോൺ സംഭാഷണം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:putin
News Summary - Afghan crisis: Modi holds talks with Putin
Next Story