Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയ്റോ ഇന്ത്യക്ക് ഇന്ന്...

എയ്റോ ഇന്ത്യക്ക് ഇന്ന് തുടക്കം

text_fields
bookmark_border
എയ്റോ ഇന്ത്യക്ക് ഇന്ന് തുടക്കം
cancel
camera_alt

തി​ങ്ക​ളാ​ഴ്ച യെ​ല​ഹ​ങ്ക​യി​ലെ വ്യോ​മ​സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന എ​യ്റോ ഇ​ന്ത്യ പ്ര​ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി

ന​ട​ന്ന റി​ഹേ​ഴ്സ​ലി​ൽ​നി​ന്ന്

ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യക്ക് തിങ്കളാഴ്ച യെലഹങ്ക വ്യോമസേന താവളത്തിൽ തുടക്കമാവും. കേന്ദ്ര പ്രതിരോധ മന്ത്രാലയവും പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒയും ചേർന്നു സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ പ്രദർശനം തിങ്കളാഴ്ച രാവിലെ 9.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വരെ നീളുന്ന പ്രദർശനത്തിൽ പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട പ്രധാന കരാറുകളടക്കം ഒപ്പിടും. പൊതു- സ്വകാര്യ മേഖലയിലെ വിമാനക്കമ്പനികളും ആയുധ നിർമാണ കമ്പനികളും പങ്കാളികളാവും. -

എച്ച്.എ.എൽ, ബെൽ തുടങ്ങിയവക്കൊപ്പം ഇന്ത്യയുമായി റഫാൽ വിമാന ഇടപാട് നടത്തുന്നന ദസോ ഏവിയേഷൻ, അമേരിക്കൻ കമ്പനിയായ ലോക്ഹീൽഡ് മാർട്ടിൻ, എയർ ബസ്, ബോയിങ്, ഇസ്രായേൽ എയ്റോ സ്‍പേസ് ഇൻഡസ്ട്രി തുടങ്ങിയവയടക്കം 80 രാജ്യങ്ങളിൽനിന്നുള്ള 811 കമ്പനികളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഇവയിൽ 701 ഇന്ത്യൻ കമ്പനികളും 110 വിദേശ കമ്പനികളും ഉൾപ്പെടും.

തി​ങ്ക​ളാ​ഴ്ച യെ​ല​ഹ​ങ്ക​യി​ലെ വ്യോ​മ​സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന എ​യ്റോ ഇ​ന്ത്യ പ്ര​ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞാ​യ​റാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്,മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കു​ന്നു

ഉദ്ഘാടന സെഷനുശേഷം രാവിലെ 10.15 മുതൽ വിമാനങ്ങളുടെ പറക്കൽ പ്രദർശനത്തിന് തുടക്കമാവും. ഉച്ചക്ക് 2.30 മുതൽ എയർഫോഴ്സ് സ്റ്റേഷനിലെ സെമിനാർ ഹാളിൽ സെമിനാറുകൾ നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന സി.ഇ.ഒമാരുടെ വട്ടമേശ ചർച്ചയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ 10ന് ബംഗളൂരു താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ വിവിധ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനം നടക്കും. ഉച്ചക്ക് 12 മുതൽ യെലഹങ്കയിൽ വ്യോമ പ്രദർശനം നടക്കും.

കഴിഞ്ഞ ദിവസം നടന്ന സൈനിക വിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും പരിശീലനപ്പറക്കൽ വീക്ഷിക്കാൻ നിരവധി പേരാണെത്തിയത്. തദ്ദേശീയമായി വികസിപ്പിച്ച എൽ.സി.എ തേജസിന് പുറമെ, സുഖോയ് 30 എം.കെ വൺ, മിഗ് 29 എം, ജഗ്വാർ, മിറാഷ് 2000, ഹ്വാക് വൺ, ഐ.ജെ.ടി, എച്ച്.ടി.ടി 40, നേത്ര എ.ഇ.ഡബ്ല്യു.സി, കിരൺ എം.കെ ടു തുടങ്ങിയ വിമാനങ്ങളും ഇന്ത്യൻ വായുസേനയുടെ എയ്റോബിക് അഭ്യാസ ടീമായ സൂര്യ കിരണും സാരംഗും ഡ്രസ് റിഹേഴ്സലിൽ പങ്കെടുത്തു.

ആശ്രമ സ്കൂളിൽനിന്നും മൊറാർജി ദേശായി സ്കൂളിൽ നിന്നുമുള്ള 2000 വിദ്യാർഥികളും സന്ദർശകരായെത്തി. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി 500 വിദ്യാർഥികൾകൂടി പ്രദർശനം കാണാനെത്തും. അഞ്ചു ദിവസങ്ങളിലായി അഞ്ചു ലക്ഷം പേർ സന്ദർശകരായെത്തുമെന്നാണ് കണക്കൂകൂട്ടൽ.

പൊതുജനങ്ങൾക്കും പ്രദർശനം കാണാം

എയ്റോ ഇന്ത്യ പ്രദർശനം പൊതുജനങ്ങൾക്കും നേരിട്ടു കാണാം. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ജനറൽ വിസിറ്റർ കാറ്റഗറിയിൽ പൊതുജനങ്ങൾക്ക് പ്രദർശനം വീക്ഷിക്കാനാവുക. സൈനിക വിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും പ്രദർശന പറക്കൽ വീക്ഷിക്കാൻ എയർ ഡിസ്േപ്ല വ്യൂവിങ് ഏരിയ ടിക്കറ്റിന് 1000 രൂപയാണ് നിരക്ക്.

പ്രദർശനവും വ്യോമാഭ്യാസവും കാണാൻ ഒരാൾക്ക് 2500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒറ്റ ദിവസത്തേക്ക് ഒറ്റ സന്ദർശനത്തിനായാണ് ഈ ടിക്കറ്റ് അനുവദിക്കുക. സന്ദർശകർ 12 വയസ്സിന് മുകളിലുള്ളവരാകണമെന്ന നിബന്ധനയുണ്ട്. www.aeroindia.gov.in വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് ഇ -മെയിലായി ലഭിക്കും.

പാർക്കിങ് ജി.കെ.വി.കെ, ജക്കൂർ എന്നിവിടങ്ങളിൽ

പ്രദർശനം കാണാനെത്തുന്നവരുടെ വാഹനങ്ങൾ ജി.കെ.വി.കെ കാമ്പസിലും ജക്കൂരിലുമാണ് പാർക്ക് ചെയ്യേണ്ടത്. ഇരു പാർക്കിങ് കേന്ദ്രങ്ങളിൽനിന്നും എയർ ഡിസ്‍പ്ലേ വ്യൂവിങ് ഏരിയ (എ.ഡി.വി.എ) ഗേറ്റ് വരെയും തിരിച്ചും ബി.എം.ടി.സി ഫീഡർ സർവിസുകൾ ഏർപ്പെടുത്തും. ഒരാൾക്ക് 50 രൂപയാണ് നിരക്ക്.

സന്ദർശകരുടെ യാത്രക്കായി ബഗ്ഗികളും

59 ലക്ഷം ചതുരശ്ര മീറ്ററിൽ സജ്ജീകരിച്ച പ്രദർശന നഗരിയിൽ പ്രതിനിധികളുടെയും സന്ദർശകരുടെയും സഹായത്തിനായി 100 ഇ- ബഗ്ഗികൾ ഏർപ്പെടുത്തും. ആറും 11 ഉം സീറ്റുകൾ വീതമുള്ള ബഗ്ഗികളാണ് യാത്രക്കായി സജ്ജീകരിക്കുകയെന്ന് മെയ്നി മെറ്റീരിയൽ മൂവ്മെന്റ് (എം.എം.എം) അറിയിച്ചു. മീറ്റിങ് സ്ഥലങ്ങളിലേക്കും പ്രദർശന നഗരിയിലേക്കും യാത്ര ചെയ്യാൻ ഇവ ഉപയോഗപ്പെടുത്താം.

ഇ​ന്നു മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ബെ​ള്ളാ​രി റോ​ഡി​ൽ മേ​ക്രി സ​ർ​ക്കി​ൾ മു​ത​ൽ യെ​ല​ഹ​ങ്ക എം.​വി.​ഐ.​ടി ഗേ​റ്റ് വ​രെ​യും ഗോ​ര​ഗു​ണ്ടെ പാ​ള​യ മു​ത​ൽ ​ഹെ​ന്നൂ​ർ ഗേ​റ്റ് വ​രെ​യും നാ​ഗ്‍വാ​ര ജ​ങ്ഷ​ൻ മു​ത​ൽ ത​നി​സാ​ന്ദ്ര മെ​യി​ൻ​റോ​ഡ് വ​രെ​യും ബം​ഗ​ളൂ​രു മെ​യി​ൻ റോ​ഡ് മു​ത​ൽ രേ​വ കോ​ള​ജ് ജ​ങ്ഷ​ൻ വ​രെ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ട്.

എ​യ്റോ ഇ​ന്ത്യ പ്ര​ദ​ർ​ശ​ന ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ഈ ​സ​മ​യ​ങ്ങ​ളി​ൽ പ്ര​സ്തു​ത റോ​ഡു​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ, ട്രാ​ക്ട​റു​ക​ൾ, ഭാ​ര​വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് പ്ര​വേ​ശ​നം ത​ട​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ, ബി.​എം.​ടി.​സി, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ​ക്ക് ഈ ​റൂ​ട്ടു​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്താ​ൻ ത​ട​സ്സ​മി​ല്ല.

ചി​ക്ക​ബ​ല്ലാ​പു​ര ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ദേ​വ​ന​ഹ​ള്ളി​ക്ക് സ​മീ​പം ദൊ​ഡ്ഡ​ബ​ല്ലാ​പു​ര ക്രോ​സി​ൽ​വെ​ച്ച് തി​രി​ഞ്ഞ് തു​മ​കു​രു-​പു​ണെ റോ​ഡി​ലേ​ക്ക് തി​രി​യ​ണം. തു​മ​കു​രു റോ​ഡി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ സി.​എം.​ടി.​ഐ ജ​ങ്ഷ​നി​ൽ​നി​ന്ന് റി​ങ് റോ​ഡ് വ​ഴി നൈ​സ് റോ​ഡി​ലേ​ക്കെ​ത്ത​ണം.

ബി.​എം.​ടി.​സി സ്‍പെ​ഷ​ൽ സ​ർ​വി​സ് ന​ട​ത്തും

യെ​ല​ഹ​ങ്ക​യി​ലെ എ​യ്റോ ഇ​ന്ത്യ പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ലേ​ക്ക് ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ബി.​എം.​ടി.​സി സ്‍പെ​ഷ​ൽ ബ​സ് സ​ർ​വി​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തും. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ​യാ​ണ് സ​ർ​വി​സ്. മെ​ജ​സ്റ്റി​ക്, കെ.​ആ​ർ മാ​ർ​ക്ക​റ്റ്, ശി​വാ​ജി ന​ഗ​ർ, ഹെ​ബ്ബാ​ൾ ഔ​ട്ട​ർ റി​ങ് റോ​ഡ് ജ​ങ്ഷ​ൻ,യെ​ല​ഹ​ങ്ക (എ​ൻ.​ഇ.​എ​സ്) ബ​ന​ശ​ങ്ക​രി ടി.​ടി.​എം.​സി, കെ​​ങ്കേ​രി ടി.​ടി.​എം.​സി, ടി​ൻ ഫാ​ക്ട​റി, യ​ശ്വ​ന്ത്പു​ർ ടി.​ടി.​എം.​സി, പീ​നി​യ സെ​ക്ക​ൻ​ഡ് സ്റ്റേ​ജ്, സെ​ൻ​ട്ര​ൽ സി​ൽ​ക്ക് ബോ​ർ​ഡ് ജ​ങ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് സ​ർ​വി​സ് ഏ​ർ​പ്പെ​ടു​ത്തു​ക.

യ​ശ്വ​ന്ത്പു​ർ, ശാ​ന്തി​ന​ഗ​ർ, ജ​യ​ന​ഗ​ർ, കോ​റ​മം​ഗ​ല, കെ​​ങ്കേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ടി.​ടി.​എം.​സി​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത് എ​യ്റോ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​ന് പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ബി.​എം.​ടി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ബം​ഗ​ളൂ​രു എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് പോ​കു​ന്ന ബി.​എം.​ടി.​സി വാ​യു​വ​ജ്ര ബ​സ് സ​ർ​വി​സു​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aero IndiaAero India 2023
News Summary - Aero India launched today
Next Story