Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ പ്രഭാതസവാരിക്കിറങ്ങിയ അഭിഭാഷകനെ വെടിവെച്ചുകൊന്നു

text_fields
bookmark_border
യു.പിയിൽ പ്രഭാതസവാരിക്കിറങ്ങിയ അഭിഭാഷകനെ വെടിവെച്ചുകൊന്നു
cancel

ലഖ്നൊ: ഉത്തർപ്രദേശിലെ മിർസാപൂരിൽ പ്രഭാതസവാരിക്കിറങ്ങിയ അഭിഭാഷകനെ ബൈക്കിലെത്തിയ അക്രമികൾ വെടിവെച്ചുകൊന്നു. ദേവാരി ഗ്രാമത്തിൽ നിന്നുള്ള മുൻ ഗ്രാമത്തലവനായ അഭിഭാഷകൻ രാജീവ് സിങ് ആണ് മരിച്ചതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കട്വാരു കാ പുരയിലെ സദ്ഭാവന നഗർ കോളനിയിൽ വർഷങ്ങളായി അദ്ദേഹം താമസിച്ചിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. പ്രഭാത നടത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ സദ്ഭാവന നഗർ കവലയ്ക്ക് സമീപം മോട്ടോർ സൈക്കിളിൽ വന്ന രണ്ട് അക്രമികൾ അദ്ദേഹത്തിന്‍റെ നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. സിങ്ങിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗ്രാമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സിങ്ങിന് ഒരാളുമായി തർക്കമുണ്ടായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്, ഇതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പോലീസ് പറഞ്ഞു.

വെടിവയ്പ്പിന്റെ മുഴുവൻ സംഭവവും പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short DeadUPCrimeNewsAdvocat
News Summary - Advocate shot dead by two assailants in Mirzapur: Police
Next Story