Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്രോൾ പമ്പുകളിൽ...

പെട്രോൾ പമ്പുകളിൽ മോദിച്ചിത്രം നിർബന്ധം; പ്രതിഷേധവുമായി ഉടമകൾ

text_fields
bookmark_border
പെട്രോൾ പമ്പുകളിൽ മോദിച്ചിത്രം നിർബന്ധം; പ്രതിഷേധവുമായി ഉടമകൾ
cancel

ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​ടം വെ​ച്ച പ​ര​സ്യ​ങ്ങ​ൾ വേ​ണ​മെ​ന്ന്​ നി​ർ​ദേ​ശം. അ​ത്​ പാ​ലി​ക്കാ​തി​രു​ന്നാ​ൽ പെ​ട്രോ​ളും ഡീ​സ​ലും വേ​ണ്ട​തു​പോ​ലെ കി​ട്ടി​യെ​ന്നു വ​രി​ല്ല. ഇ​ത്ത​ര​മൊ​രു മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്​ പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പ​നി ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്. 

ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്​ പെ​ട്രോ​ൾ പ​മ്പ്​ ഉ​ട​മ​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ഇ​ന്ത്യ​ൻ പെ​ട്രോ​ളി​യം ഡീ​ലേ​ഴ്​​സ്​ ക​ൺ​സോ​ർ​ട്യം.ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ നീ​ങ്ങു​ന്ന​തി​നി​ട​യി​ൽ സ​ർ​ക്കാ​റി​​​െൻറ പ​ര​സ്യ ബോ​ർ​ഡു​ക​ൾ ​​പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച്​ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​ണ്​ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ വാ​ക്കാ​ൽ നി​ർ​ദേ​ശം. സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്ന പ്ര​മു​ഖ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും മോ​ദി​ച്ചി​ത്ര​വും അ​ട​ങ്ങു​ന്ന​താ​ക​ണം പ​ര​സ്യ ബോ​ർ​ഡു​ക​ൾ. 

ന​ട​പ​ടി​ക​ളെ പേ​ടി​ച്ച്​ ഇ​തെ​ല്ലാം തു​റ​ന്നു​പ​റ​യാ​ൻ പെ​ട്രോ​ൾ പ​മ്പ്​ ഉ​ട​മ​ക​ൾ​ക്ക്​ മ​ടി​യു​ണ്ട്. ക​ൺ​സോ​ർ​ട്യം പ്ര​സി​ഡ​ൻ​റ്​ എ​സ്.​എ​സ്.​ ഗോ​ഗി​യാ​ണ്​ വി​വാ​ദ നി​ർ​ദേ​ശ​ത്തെ​ക്കു​റി​ച്ച്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പ​നി​ക​ളാ​യ ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, ഹി​ന്ദു​സ്​​ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ, ഭാ​ര​ത്​ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​യാ​ണ്​ ഇൗ ​നി​ർ​ദേ​ശം ഇ​തി​ന​കം ന​ൽ​കി​ക്ക​ഴി​ഞ്ഞ​ത്. ഇൗ ​ക​മ്പ​നി​ക​ളു​ടെ ഉ​ദ്യോ​ഗ​സ്​​ഥ​ർ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ എ​ത്തു​േ​മ്പാ​ൾ നി​ർ​ദേ​ശം വാ​ക്കാ​ൽ ന​ൽ​കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ബി.​പി.​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക്​ പാ​ച​ക​വാ​ത​കം ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ പ​ര​സ്യം മോ​ദി​യു​ടെ ചി​ത്ര​ത്തോ​ടെ ന​ൽ​ക​ണ​മെ​ന്ന്​ അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. 

എ​ന്നാ​ൽ, ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ ഇ​ത്​ തു​റ​ന്നു​സ​മ്മ​തി​ക്കാ​ൻ ത​യാ​റ​ല്ല. പ​ര​സ്യം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഇ​ന്ധ​നം കി​ട്ടാ​ൻ വി​ഷ​മി​ക്കു​മെ​ന്ന്​ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന്​ അ​വ​ർ അ​നൗ​പ​ചാ​രി​ക​മാ​യി വി​ശ​ദീ​ക​രി​ക്കു​ന്നു. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച ബോ​ധ​വ​ത്​​ക​ര​ണ​മാ​ണ്​ യ​ഥാ​ർ​ഥ​ത്തി​ൽ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​തി​ൽ മി​ക്ക​തും ഇൗ ​സ​ർ​ക്കാ​ർ തു​ട​ങ്ങി​യ​തു​കൊ​ണ്ട്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം ചേ​ർ​ക്കു​ന്ന​ത്​ സ്വാ​ഭാ​വി​കം. അ​തി​ൽ കൂ​ടു​ത​ലൊ​ന്നു​മി​ല്ലെ​ന്നാ​ണ്​ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ വി​ശ​ദീ​ക​ര​ണം. 

സ്​​റ്റാ​ഫ്​ അം​ഗ​ങ്ങ​ളു​ടെ വ്യ​ക്​​തി​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള നീ​ക്ക​വും അ​ടു​ത്തി​ടെ വി​വാ​ദം ഉ​യ​ർ​ത്തി​യി​രു​ന്നു. ജാ​തി, സ​മു​ദാ​യ അ​ടി​സ്​​ഥാ​ന​ത്തി​ൽ ആ​ളു​ക​ളു​ടെ വി​വ​രം സ​ർ​ക്കാ​ർ ശേ​ഖ​രി​ക്കു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്ന്​ എ​സ്.​എ​സ്.​ ഗൊ​ഗോ​യ്​ ചൂ​ണ്ടി​ക്കാ​ട്ടി. സ​ർ​ക്കാ​ർ ഇ​ത്ത​ര​ത്തി​ൽ ന​ട​ത്തു​ന്ന വി​വ​ര ശേ​ഖ​ര​ണം സ്വ​കാ​ര്യ​ത​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി​യെ സ​മീ​പി​ക്കാ​നി​രി​ക്കു​ക​യാ​ണ്​ ക​ൺ​സോ​ർ​ട്യ​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ അ​റി​യി​ച്ചു. 

ജീ​വി​ത പ​ശ്ച​ത്ത​ലം, വൈ​വാ​ഹി​ക പ​ദ​വി, മൊ​ബൈ​ൽ ന​മ്പ​ർ, പി​താ​വി​​​െൻറ​യോ ര​ക്ഷ​ക​ർ​ത്താ​വി​​​െൻറ​​യോ പേ​ര്, ആ​ധാ​ർ ന​മ്പ​ർ, മ​തം, ജാ​തി, ബ​ന്ധ​പ്പെ​ടാ​നു​ള്ള സ​മ്പ​ർ, ഇ-​മെ​യി​ൽ വി​ലാ​സം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളാ​ണ് ചോ​ദി​ച്ച​ത്. നൈ​പു​ണ്യ വി​ക​സ​ന മ​​ന്ത്രാ​ല​യ​ത്തി​​​െൻറ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ വി​ശ​ദീ​ക​ര​ണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsadvertisment consist modi's photopetrole pumbpetrole pumb owners protests
News Summary - advertisment consist modi's photo is compelsury; owners protests -india news
Next Story