അഴിമതിയുടെ സഖ്യം; കോൺഗ്രസിനെതിരെ ബി.ജെ.പി
text_fieldsറാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിൽ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ശിക്ഷിക്കപ്പെട്ടതോടെ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി. അഴിമതിയുടെ സഖ്യത്തിനാണ് കോൺഗ്രസ് നേതൃത്വം നൽകുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. 2 ജി സ്പെക്ട്രം കേസിൽ കോൺഗ്രസിനെ രാഷ്ട്രീയമായി നേട്ടമുണ്ടാക്കിയതിന് പിന്നാലെ വന്ന ലാലുവിനെതിരായ വിധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
ലാലുപ്രസാദ് യാദവ് ആദ്യമായി ശിക്ഷിക്കപ്പെട്ടത് യു.പി.എ ഭരണകാലത്താണെന്ന് ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അഭിപ്രായപ്പെട്ടിരുന്നു. കോടതി വിധിക്ക് ലാലലുപ്രസാദ് യാദവ് ബി.ജെ.പിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കോടതി വിധികളിൽ സർക്കാറിന് ഇടപെടാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിെൻറ പേരിൽ വീണ്ടും ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
