റോഹിങ്ക്യന്‍ വിഷയം: കേന്ദ്രത്തിന്റെ ഭാഷയില്‍ സുപ്രീംകോടതിയും സംസാരിക്കുന്നത് ഖേദകരം -പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡല്‍ഹി: റോഹിങ്ക്യന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഷയില്‍ സുപ്രീംകോടതിയും സംസാരിക്കുന്നത് ഖേദകരമെന്ന് സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. 43 റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഇന്ത്യ മ്യാന്മറിന് സമീപം കടലിൽ ഇറക്കിവിട്ടതായുള്ള വാർത്തകൾ ഞെട്ടിക്കുന്നതാണ്. പൗരരല്ലാത്തവർക്കും ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്നുണ്ടെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. പൗരാവകാശ സംഘടനയായ അസോസിയേഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് (എ.പി.സി.ആര്) സംഘടിപ്പിച്ച സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷൺ.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പറയുന്ന ഇന്ത്യയിലെ സര്‍ക്കാര്‍ അന്താരാഷ്ട്ര നിയമങ്ങളും ഭരണഘടനയും വകവെക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മ്യാന്മറില് വംശഹത്യ നേരിടുന്ന റോഹിങ്ക്യകളെ ഐക്യരാഷ്ട്രസഭ അഭയാര്‍ഥികളായി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ അതംഗീകരിച്ചിട്ടില്ലെന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ അവരോട് വിവേചന നിലപാട് സ്വീകരിക്കുന്നത്. അഭയാര്‍ഥി കരാറില്‍ ഒപ്പുവെച്ചോ എന്നത് പ്രസക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

