പരിപാടിക്കിടെ ആളുകളുടെ കൊഴിഞ്ഞുപോക്ക് തടയാൻ മനുഷ്യച്ചങ്ങല തീർത്ത് അണ്ണാ ഡി.എം.കെ
text_fieldsചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ പ്രസംഗം പൂർത്തിയാവുന്നതിനു മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽനിന്ന് മടങ്ങുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ‘മുടിഞ്ചിട്ട് പോങ്കമ്മാ...’ (തീർന്നിട്ട് പോവൂ അമ്മമാരേ) എന്നുപറഞ്ഞ് പ്രാദേശിക പാർട്ടി ഭാരവാഹികൾ മനുഷ്യച്ചങ്ങല തീർത്ത് തടഞ്ഞു. ഇതിെൻറ വിഡിയോ വൈറലായി.
ശിവഗംഗ ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജക്കുവേണ്ടി മാനാമധുരയിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തീരുന്നതുവരെ ആളുകളെ ചങ്ങല തീർത്ത് തടഞ്ഞത്. പണവും ഭക്ഷണവും നൽകിയാണ് രാഷ്ട്രീയകക്ഷികൾ പലയിടത്തും ആളുകളെ എത്തിക്കുന്നത്.
നേതാക്കളുടെ പ്രസംഗം കേൾക്കാനൊന്നും ഇവർക്ക് താൽപര്യമില്ല. ചുട്ടുപൊള്ളുന്ന വെയിലിൽ കൂടുതൽ സമയം നിൽക്കാനാവാതെ ഒാരോരുത്തരായി കൊഴിഞ്ഞുപോകുന്നത് ശ്രദ്ധയിൽപ്പെട്ട പ്രാദേശിക ഭാരവാഹികളാണ് അപകടം മണത്ത് മനുഷ്യച്ചങ്ങല തീർത്തത്.
എടപ്പാടി പളനിസാമിയുടെ പ്രചാരണ പരിപാടികളിൽ ജനക്കൂട്ടമില്ലെന്ന് വാർത്തകൾ പുറത്തുവന്നതോടെ കൂടുതൽപേരെ യോഗങ്ങളിൽ എത്തിക്കാൻ ഭാരവാഹികൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
