ലക്ഷദ്വീപിൽ സ്മാർട്ട്സിറ്റി പദ്ധതി വേഗത്തിലാക്കി അഡ്മിനിസ്ട്രേറ്റർ
text_fieldsകൊച്ചി: പ്രതിഷേധങ്ങൾക്കിടയിലും ലക്ഷദ്വീപിൽ സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കി അഡ്മിനിസ്ട്രേറ്റർ. കവരത്തിയിൽ ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടന്നു. സ്ഥലമേറ്റെടുപ്പ് അടക്കം പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചതായാണ് വിവരം.
സ്മാർട്ട് സിറ്റി പദ്ധതിക്കായി മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പദ്ധതി നടപ്പാകുമ്പോൾ നിരവധിയാളുകളുടെ സ്ഥലം ഭരണകൂടം ഏറ്റെടുക്കും. വലിയൊരു കുടിയൊഴിപ്പിക്കൽ നടപടിക്കായിരിക്കും ദ്വീപ് സാക്ഷ്യം വഹിക്കേണ്ടിവരുകയെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
പദ്ധതിയുടെ ഭാഗമായി ബീച്ച് സൗന്ദര്യവത്കരണം, ബീച്ചിൽ റിങ് റോഡുകൾ, വിമാനത്താവളം, ബോട്ടുകൾ അടുപ്പിക്കാൻ പ്രത്യേക സ്ഥലം എന്നിവയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

