Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൗരത്വപ്പട്ടിക ഉത്തർപ്രദേശിൽ നടപ്പാക്കിയാൽ ആദ്യം നാടുവിടേണ്ടി വരുക യോഗി- അഖിലേഷ്
text_fieldsbookmark_border
ലക്നോ: ദേശീയ പൗരത്വപ്പട്ടിക ഉത്തർപ്രദേശിൽ നടപ്പാക്കിയാൽ ആദ്യം നാടുവിടേണ്ടി വരുക മുഖ്യമന്ത്രി യോഗി ആദിത് യനാഥിനാകുമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.
ഉത്തർപ്രദേശിൽ ആവശ്യമെങ്കിൽ ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരാഖണ്ഡുകാരനാണ് യോഗി. പൗരത്വപ്പട്ടികയുടെ പേരിൽ ആളുകളെ ഭയപ്പെടുത്തുകയാണ്. മുമ്പ് ഭിന്നിപ്പിച്ച് ഭരിച്ചപോലെ ഇപ്പോൾ ഭയപ്പെടുത്തലിെൻറ രാഷ്ട്രീയമാണ് നടപ്പാക്കുന്നത്.
കശ്മീരിലെ സ്ഥിതി പരിതാപകരമാണ്. രോഗികൾക്ക് ചികിത്സ തേടാനാകുന്നില്ല, കുട്ടികൾക്ക് സ്കൂളിൽ പോകാനും. കാര്യങ്ങളെല്ലാം നിയന്ത്രണത്തിലാണെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കിൽ എന്തിനാണ് പൗരാവകാശങ്ങൾ നിഷേധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
Next Story
