Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനറൽ ബിപിൻ റാവത്തിന്...

ജനറൽ ബിപിൻ റാവത്തിന് വിട; ഭൗതിക ദേഹം ഇന്ന് ഡൽഹിയിലെത്തിക്കും

text_fields
bookmark_border
Bipin rawat
cancel

കോയമ്പത്തൂർ: നീ​ല​ഗി​രി ജി​ല്ല​യി​ലെ കു​ന്നൂ​രി​നു​ സ​മീ​പം സൈ​നി​ക ഹെ​ലി​കോ​പ്ട​ർ ത​ക​ർ​ന്നു​വീ​ണുണ്ടായ ദുരന്തത്തിൽ മരിച്ച പ്രഥമ​ സം​യു​ക്ത സേ​ന മേ​ധാ​വി ബി​പി​ൻ റാ​വ​ത്തിന്‍റെ മൃതദേഹം ഇന്ന് ഡൽഹിയിലെത്തിക്കും. ബി​പി​ൻ റാ​വ​ത്തിന്‍റെ ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്ത് ഉ​ൾ​പ്പെ​ടെ 13 പേ​രാണ് അപകടത്തിൽ മ​രി​ച്ചത്.

രക്ഷപ്പെട്ട ഗ്രൂ​പ്​ ക്യാ​പ്​​റ്റ​ൻ വ​രു​ൺ സി​ങ്​ 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ന്നൂ​ർ വെ​ലി​ങ്​​ട​ൺ മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ലാ​ണു​ള്ള​ത്. മൊ​ത്തം 14 പേ​രാ​ണ്​ ഹെ​ലി​കോ​പ്​​ട​റി​ൽ യാ​ത്ര ചെ​യ്​​തി​രു​ന്ന​ത്.

തൃ​ശൂ​ർ പു​ത്തൂ​ർ സ്വ​ദേ​ശി​യാ​യ വ്യോ​മ​സേ​ന വാ​റ​ന്‍റ്​ ഓ​ഫിസ​ർ പ്ര​ദീ​പ്​ അ​റ​ക്ക​ലും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മ​ക​െൻറ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നും പി​താ​വി​െൻറ ചി​കി​ത്സ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ആ​യി പ്ര​ദീ​പ് നാ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. തി​രി​ച്ചെ​ത്തി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തി​െൻറ നാ​ലാം ദി​വ​സം ആ​ണ് ദു​ര​ന്തം. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​ണ്ട്.നീ​ല​ഗി​രി കു​ന്നൂ​രി​ന​ടു​ത്ത കാ​​​ട്ടേ​രി വ​ന​ഭാ​ഗ​ത്തോ​ടു​ ചേ​ർ​ന്ന തോ​ട്ട​ത്തി​ലെ മ​ല​ഞ്ച​രി​വി​ൽ, ന​ഞ്ച​പ്പ​ൻ​ച​ത്തി​രം കോ​ള​നി​ക്കു​ സ​മീ​പ​മാ​ണ്​​ കോ​പ്​​ട​ർ നി​ലം​പ​തി​ച്ച​ത്. ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റിനു കീ​ഴി​ലു​ള്ള ഹോ​ർ​ട്ടി​ക​ൾ​ച​ർ വ​കു​പ്പി​െൻറ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള തോട്ടമാണിത്​. വ​ൻ​മ​ര​ങ്ങ​ൾ​ക്കു​ മു​ക​ളി​ൽ വ​ൻ​ശ​ബ്​​ദ​ത്തോ​ടെ ത​ക​ർ​ന്നു​വീ​ണ​യു​ട​ൻ കോ​പ്​​ട​റി​ന്​ തീ​പി​ടി​ച്ചു. കോ​പ്​​ട​റി​െൻറ ഭാ​ഗ​ങ്ങ​ൾ ചി​ന്നി​ച്ചി​ത​റി. എ​സ്​​റ്റേ​റ്റ്​ തൊ​ഴി​ലാ​ളി​ക​ളും സ​മീ​പ​വാ​സി​ക​ളും ഓ​ടി​യെ​ത്തി​യെ​ങ്കി​ലും തീ ​ആ​ളി​ക്ക​ത്തി​യ​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ത​ട​സ്സം നേ​രി​ട്ടു. അ​ഗ്​​ന​ിശ​മ​ന വി​ഭാ​ഗ​ങ്ങ​ളും പൊ​ലീ​സ്​-​പ​ട്ടാ​ള യൂ​നി​റ്റു​ക​ളു​മെ​ത്തു​ന്ന​തി​നു​ മു​മ്പ്​​ നാ​ട്ടു​കാ​ർ തീ​യ​ണ​ക്കാ​ൻ വി​ഫ​ല​ശ്ര​മം ന​ട​ത്തി. കോ​പ്​​ട​ർ ടാ​ങ്ക​റി​ലെ ഇ​ന്ധ​ന​ത്തി​ന്​ തീ​പി​ടി​ച്ച​താ​യാ​ണ്​ വി​വ​രം. സം​ഭ​വം ന​ട​ന്ന്​ ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ്​ ഫ​ല​പ്ര​ദ​മാ​യി തീ​യ​ണ​ക്കാ​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നും ക​ഴി​ഞ്ഞ​ത്. കാ​​​ട്ടേ​രി ന​ഞ്ച​പ്പ​ൻ​ച​ത്തി​രം കോ​ള​നി​യി​ൽ 50ഓ​ളം തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ താ​മ​സി​ക്കു​ന്ന​ത്.

കോ​ള​നി​യി​ൽ​നി​ന്ന്​ 100 മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ കോ​പ്​​ട​ർ ത​ക​ർ​ന്നു​വീ​ണ​ത്. സം​ഭ​വ​സ്​​ഥ​ല​ത്ത്​ ക​ണ്ടെ​ടു​ത്ത അ​ഞ്ചു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നാ​വാ​ത്ത​വി​ധം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ചി​ല മൃ​ത​ദേ​ഹ​ങ്ങ​ൾ ​​കൈ​കാ​ലു​ക​ൾ വേ​ർ​പെ​ട്ട നി​ല​യി​ലും. നാ​ലു​പേ​രെ ജീ​വ​നോ​ടെ വെ​ലി​ങ്​​ട​ണി​ലെ ​സൈ​നി​ക ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മൂ​ന്നു​പേ​ർ മ​രി​ച്ചു. ഇ​വ​ർ​ക്ക്​ 80-90 ശ​ത​മാ​നം പൊ​ള്ള​​ലേ​റ്റി​രു​ന്നു. ആ​റു​ മി​നി​റ്റി​ന​കം വെ​ലി​ങ്​​ട​ൺ സൈ​നി​ക താ​വ​ള​ത്തി​ലി​റ​ങ്ങാ​നി​രി​ക്കെ​യാ​ണ്​ ദു​ര​ന്ത​മു​ണ്ടാ​യ​ത്.സം​ഭ​വ​മു​ണ്ടാ​യ ഉ​ട​ൻ കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന്​ ആ​റ്​ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ടീ​മു​ക​ൾ കു​ന്നൂ​രി​ലെ​ത്തി. മൂ​ന്നു മ​ണി​യോ​ടെ 14 പേ​രെ സം​ഭ​വ​സ്​​ഥ​ല​ത്തു​നി​ന്ന്​ ക​ണ്ടെ​ടു​ത്ത്​ ആം​ബു​ല​ൻ​സു​ക​ളി​ൽ വെ​ലി​ങ്​​ട​ൺ സൈ​നി​ക ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. വെ​ലി​ങ്​​ട​ൺ പ​ട്ടാ​ള പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കാ​നി​രു​ന്ന സെ​മി​നാ​റി​ൽ പ​​​ങ്കെ​ടു​ക്കാ​നാ​ണ്​ ബി​പി​ൻ റാ​വ​ത്തും സം​ഘ​വും പുറപ്പെട്ടത്​. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി നീ​ല​ഗി​രി വ​ന​മേ​ഖ​ല​യി​ൽ മൂ​ട​ൽ​മ​ഞ്ഞു​ണ്ട്. എ​ന്നാ​ൽ, മോ​ശം കാ​ലാ​വ​സ്​​ഥ​യാ​ണോ​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്ന്​ വ്യ​ക്ത​മ​ല്ല. കോ​പ്​​ട​റി​ലെ സാ​​​ങ്കേ​തി​ക ത​ക​രാ​റാ​ണ്​ കാ​ര​ണ​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. കോ​യ​മ്പ​ത്തൂ​ർ-​മേ​ട്ടു​പാ​ള​യം റോ​ഡി​ൽ പൊ​ലീ​സ്​ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​. അ​പ​ക​ടം ന​ട​ന്ന സ്​​ഥ​ല​വും വെ​ലി​ങ്​​ട​ൺ ക​േ​ൻ​റാ​ൺ​മെൻറ്​ പ്ര​ദേ​ശ​വും പൂ​ർ​ണ​മാ​യും പ​ട്ടാ​ള​ത്തി​െൻറ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

Show Full Article
TAGS:bipin rawat helicopter crash military chopper crash 
News Summary - adieu to general bipin rawat
Next Story