Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമതയുടെ പരിക്കിനെ...

മമതയുടെ പരിക്കിനെ ചൊല്ലി​ കോൺഗ്രസിൽ ഭിന്നത; നാടകമെന്ന്​ അധീർ, ആശങ്കാജനകമെന്ന്​ ശർമ

text_fields
bookmark_border
മമതയുടെ പരിക്കിനെ ചൊല്ലി​ കോൺഗ്രസിൽ ഭിന്നത; നാടകമെന്ന്​ അധീർ, ആശങ്കാജനകമെന്ന്​ ശർമ
cancel

​​കൊൽക്കത്ത: ന​​ന്ദി​​ഗ്രാ​​മി​​ൽ ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി​​ക്കു േന​​രെ നടന്ന കൈ​​യേ​​റ്റ ശ്രമത്തെക്കുറിച്ച്​ വ്യത്യസ്​ത അഭിപ്രായപ്രകടനവുമായി കോൺഗ്രസ്​ നേതാക്കൾ. മമതയുടേത്​ സഹതാപം പിടിച്ചുപറ്റാനുള്ള രാഷ്​ട്രീയ നാടകമാ​െണന്ന്​ കോൺഗ്രസ്​ സംസ്​ഥാന അധ്യക്ഷൻ അധീർ രഞ്​ജൻ ചൗധരി ആരോപിച്ചു. എന്നാൽ, മുഖ്യമ​ന്ത്രിക്ക്​ നേ​രെ നടന്ന അക്രമം ആശങ്കാജനകമാണെന്ന് സംസ്​ഥാനത്തെ​ മുതിർന്ന കോൺഗ്രസ് നേതാവ്​ ആനന്ദ് ശർമ അഭിപ്രായപ്പെട്ടു. വേഗത്തിൽ സുഖം പ്രാപിക്ക​ട്ടെയെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

''മമത ബാനർജി ജിക്കെതിരായ ആക്രമണത്തെക്കുറിച്ചും അവർക്കുണ്ടായ പരിക്കുകളെക്കുറിച്ചും ആശങ്കയുണ്ട്. വിദ്വേഷവും അക്രമവും ജനാധിപത്യത്തിൽ അസ്വീകാര്യമാണ്. അതിനെ അപലപിക്കണം. മമത വേഗത്തിൽ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നു'' -എന്നായിരുന്നു ശർമ്മയുടെ ട്വീറ്റ്.


എന്നാൽ, തെരഞ്ഞെടുപ്പിൽ സഹതാപ വോട്ട്​ തട്ടാനുള്ള മമതയുടെ നാടകമാണ്​ അരങ്ങേറിയതെന്ന്​ അധീർ രഞ്​ജൻ ചൗധരി പറഞ്ഞു. ''നന്ദിഗ്രാമിൽ വിജയിക്കാൻ പ്രയാസപ്പെടുമെന്ന്​ മനസിലാക്കിയാണ് മമത ഈ നാടകം ആസൂത്രണം ചെയ്തത്. ആക്രമണ സമയത്ത് ഒരു പൊലീസുകാരനും ഉണ്ടായിരുന്നില്ല എന്നത് വിചിത്രമാണ്​. അവർ മുഖ്യമന്ത്രി മാത്രമല്ല, പൊലീസ് മന്ത്രി കൂടിയാണ്. എന്നിട്ടും ഒരു പൊലീസുകാരൻ ​പോലും ഒപ്പമുണ്ടായിരുന്നില്ലെന്ന്​ പറയുന്നത്​ ആർക്കും വിശ്വസിക്കാൻ കഴിയില്ല. നന്ദിഗ്രാമിൽ പൊലീസ് സുരക്ഷാ വലയം നിലനിൽക്കെ ചിലർ മുഖ്യമന്ത്രിയെ ​കൈയേറ്റം ചെയ്​തുവെന്നത്​ അവിശ്വസനീയമാണ്' -അധീർ കൂട്ടിച്ചേർത്തു. നേരത്തെ ഇന്ത്യൻ സെക്യുലർ ഫ്രണ്ടുമായുള്ള (ഐ.എസ്.എഫ്) കോൺഗ്രസ്​ സഖ്യത്തിന്‍റെ പേരിലും അധീറും ശർമയും കൊമ്പുകോർത്തിരുന്നു.

ബു​​ധ​​നാ​​ഴ്​​​ച വൈ​​കീ​​ട്ടാണ്​​ മമതയെ നാലഞ്ചുപേർ കൈ​േയറ്റം ചെയ്​തുവെന്ന വിവരം പുറത്തുവന്നത്​. റെ​​യ​​പാ​​റ​​യി​​ലെ ക്ഷേ​​ത്ര​​ത്തി​​ൽ പൂ​​ജ ന​​ട​​ത്താ​​ൻ പോ​​ക​​വെ കാ​​റി​​ന​​ടു​​ത്ത്​ നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്ന ത​​ന്നെ ത​​ള്ളി​​യിട്ടെന്നായിരുന്നു മ​​മ​​ത പ​​റ​​ഞ്ഞത്​.

ആക്രമണത്തിൽ മമതയുടെ കാലിനും തോളിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്ന്​ എസ്​.എസ്​.കെ.എം ആശുപത്രിയിൽ ഡോക്​ടർമാർ വ്യക്​തമാക്കിയിരുന്നു. സംഭവത്തിന്​ ശേഷം മമത ബാനർജിക്ക്​ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്​. വേദനസംഹാരികൾ നൽകിയ​തായും 48 മണിക്കൂർ കർശന നിരീക്ഷണത്തിന്​ വിധേയമാക്കുമെന്നും ഡോക്​ടർമാർ അറിയിച്ചു.

മമതയെ ന്യൂറോളജിക്കൽ ടെസ്റ്റുകൾക്കും എക്​സ്​റേ പരിശോധനക്കും വിധേയമാക്കിയിട്ടുണ്ട്​. ബാങ്​ഗുറിലെ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ന്യൂറോ സയൻസിൽ നിന്ന്​ എം.ആർ.ഐ പരിശോധനക്കായി എസ്​.എസ്​.കെ.എം ആശുപത്രിയിലെത്തിച്ചു. ബാൻഡേജുമായി ആശുപത്രിയിൽ കിടക്കുന്ന മമതയുടെ ചിത്രം ബന്ധു അഭിഷേക്​ ബാനർജി ട്വീറ്റ്​ ചെയ്​തു. ബി.ജെ.പിക്കുള്ള മറുപടി മെയ്​ രണ്ടിന്​ ജനം നൽകുമെന്നും അഭിഷേക്​ ട്വീറ്റിൽ വ്യക്​തമാക്കി.

അതിനിടെ അക്രമത്തെ അപലപിച്ച്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. "മമത ദീദിക്കെതിരായ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണം. വേഗത്തിൽ സുഖം പ്രാപിക്ക​ട്ടെയെന്ന് ഞാൻ പ്രാർഥിക്കുന്നു" - കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

മമതക്കെതിരായ ആക്രമണം ആശങ്കാജനകമാണെന്നും സംഭവം അന്വേഷിക്കാൻ ഉന്നതതല സമിതി ഉടൻ രൂപവത്​കരിക്കണമെന്നും സമാജ്‌വാദി പാർട്ടി നേതാവ്​ അഖിലേഷ് യാദവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalMamata Banerjeetrinamool congressAdhir Ranjan
News Summary - Adhir Ranjan on alleged attack on Mamata Banerjee
Next Story