Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തരാഖണ്ഡിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ കൂടുതൽ സേനയെ വിന്യസിച്ചു

text_fields
bookmark_border
ഉത്തരാഖണ്ഡിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ കൂടുതൽ സേനയെ വിന്യസിച്ചു
cancel

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ കൂടുതൽ സേനയെ വിന്യസിച്ചു. അതിർത്തിയിൽ പിതോർഗാർഹിലെ ദർചുല മുതൽ കൽപാനി വരെയാണ് സമസ്ത്ര സീമാബൽ (എസ്.എസ്.ബി) വിഭാഗം കൂടുതൽ ജവാന്മാരെ വിന്യസിച്ചത്. എസ്.എസ്.ബി ഇൻസ്പെക്ടർ സന്തോഷ് നേഗിയാണ് ഇക്കാര്യമറിയിച്ചത്.

നേപ്പാൾ അതിർത്തിയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ തുറന്ന കിടക്കുന്ന അതിർത്തിയിൽ സേന യാത്ര നിരോധനം ഏർപ്പെടുത്തി. ജനസാന്ദ്രത കുറഞ്ഞ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സമസ്ത്ര സീമാബൽ (എസ്.എസ്.ബി) വിഭാഗത്തിനാണ് സുരക്ഷാ ചുമതല നൽകിയിട്ടുള്ളത്.

ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ സർക്കാർ പുതിയ മാപ്പ് തയാറാക്കിയതിന് പിന്നാലെ മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. പുതിയ മാപ്പിന് നേപ്പാൾ പാർലമെന്‍റ് അംഗീകാരം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Additional SSB forces deployed on India-Nepal border in Uttarakhand
Next Story