Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: തമിഴ്നാട്ടിൽ ആരോഗ്യ പ്രവർത്തകർക്ക് അധിക വേതനം പ്രഖ്യാപിച്ച് എം.കെ. സ്റ്റാലിൻ
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർമേഖലയിലെ ആേരാഗ്യപ്രവർത്തകർക്ക് മൂന്നുമാസക്കാലത്തേക്ക് പ്രത്യേക പ്രോത്സാഹനത്തുക പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിറക്കി.
ഇതനുസരിച്ച് 2021 ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലായി കോവിഡ് ചികിത്സാ ഡ്യൂട്ടിയിലുള്ള ഡോക്ടർമാർക്ക് 30,000 രൂപയും നഴ്സുമാർക്ക് 20,000 രൂപയും മറ്റു ജീവനക്കാർക്ക് 15,000 രൂപയും നൽകും. ഹൗസ് സർജൻമാർക്കും ട്രെയിനി ഡോക്ടർമാർക്കും 20,000 രൂപയും ലഭ്യമാക്കും.
കോവിഡ് ചികിത്സക്കിടെ രോഗം ബാധിച്ച് മരിച്ച സംസ്ഥാനത്തെ 43 ഡോക്ടർമാരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായവും വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
Next Story

