Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅംബാനിയെ മറികടന്ന്...

അംബാനിയെ മറികടന്ന് അദാനി; ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തി

text_fields
bookmark_border
അംബാനിയെ മറികടന്ന് അദാനി; ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തി
cancel

റിലയൻസ് ഇന്‍റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗദം അദാനി ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയായിരിക്കുകയാണ്. തുറമുഖ ഊർജ മേഖലയിലെ അദ്ദേഹത്തിന്‍റെ ഓഹരികളിലെ തുടർച്ചയായ ഉയർച്ചയാണ് അദാനിയുടെ ആസ്തി ഉയർത്തിയത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ ശൃംഖലയുടെ അധ്യക്ഷനാണ് അദാനി.

ഏറ്റവും പുതിയ കോടീശ്വരന്മാരുടെ റാങ്കിങ് പ്രകാരം 90.6 ബില്യൺ ഡോളർ ആസ്തിയുള്ള അംബാനിയെ മറികടന്ന് 92.6 ബില്യൺ ഡോളറിലാണ് അദാനിയുടെ ആസ്തി എത്തിയിരിക്കുന്നത്. ഈ മാറ്റമാണ് ഇന്ത്യയിലും ഏഷ്യയിലും അദാനിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. അദാനി ആഗോളതലത്തിൽ ഏറ്റവും വലിയ കൽക്കരി വ്യാപാരികളിൽ ഒരാളായി കണക്കാക്കുന്നു.

സ്പേസ് എക്സ് സ്ഥാപകനായ ഇലോൺ മസ്കാണ് ഒന്നാം സ്ഥാനത്ത്. 656 ബില്യൺ ഡോളറാണ് മസ്കിന്‍റെ സമ്പത്ത്. ഇത് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്‍റെ സഹസ്ഥാപകനായ ലാറി പേജിന്‍റെ 286 ബില്യൺ ഡോളറെന്ന വരുമാനത്തിന്‍റെ ഇരട്ടിയിലധികം വരും. ഇന്ത്യക്കാരിൽ ഗൗതം അദാനിയും മുകേഷ് അംബാനിയും മാത്രമാണ് ആഗോള തലത്തിൽ ആദ്യ 50 പേരുടെ പട്ടികയിലുള്ളത്. ലോകത്തിലെ 500 ധനികരെ ട്രാക്ക് ചെയ്യുന്ന ബ്ലൂംബെർഗ് ബില്യണയേഴ്സ് സൂചികയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gautam Adaniambanirichest manIndia News
News Summary - Adani overtakes Ambani to become Asia's richest
Next Story