Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅദാനിയുടെ ദിവസ വരുമാനം...

അദാനിയുടെ ദിവസ വരുമാനം 1000 കോടിയിലേറെ; എന്നാലും ഒന്നാമൻ മു​കേ​ഷ്​ അം​ബാ​നി​ തന്നെ

text_fields
bookmark_border
അദാനിയുടെ ദിവസ വരുമാനം 1000 കോടിയിലേറെ; എന്നാലും ഒന്നാമൻ മു​കേ​ഷ്​ അം​ബാ​നി​ തന്നെ
cancel

അ​ദാ​നി ഗ്രൂ​പ്​ മേ​ധാ​വി ഗൗ​തം അ​ദാ​നി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം പ്ര​തി​ദി​നം നേ​ടി​യ​ത്​ 1,000 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വ​രു​മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷം അ​ദാ​നി​ക്ക്​ ആ​കെ ല​ഭി​ച്ച​ത്​ 3,65,700 കോ​ടി രൂ​പ. 'ഹു​റൂ​ൺ ഇ​ന്ത്യ-​ഐ.​ഐ.​എ​ഫ്.​എ​ൽ വെ​ൽ​ത്'​ പ്ര​സി​ദ്ധീ​ക​രി​ച്ച സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ലാ​ണ്​ ഈ ​വി​വ​രം.

1000 കോ​ടി​യി​ലേ​റെ വ​രു​മാ​ന​മു​ള്ള 1007 പേ​രാ​ണ്​ രാ​ജ്യ​ത്തു​ള്ള​ത്. ഇ​തി​ൽ 13 പേ​ർ ല​ക്ഷം കോ​ടി​യി​ല​ധി​കം സ​മ്പാ​ദ്യ​മു​ള്ള​വ​രാ​ണ്. ഹു​റൂ​ൺ പ​ട്ടി​ക​യി​ൽ പ​ത്താം വ​ർ​ഷ​വും തു​ട​ർ​ച്ച​യാ​യി റി​ല​യ​ൻ​സ്​ മേ​ധാ​വി മു​കേ​ഷ്​ അം​ബാ​നി​യാ​ണ്​ സ​മ്പ​ന്ന​രി​ൽ ഒ​ന്നാ​മ​ത്. 7,18,000 കോ​ടി​യാ​ണ്​ സ​മ്പാ​ദ്യം. 2020നേ​ക്കാ​ൾ ഒ​മ്പ​ത്​ ശ​ത​മാ​നം​ വ​ർ​ധ​ന. തൊ​ട്ടു​പി​ന്നി​ലു​ള്ള അ​ദാ​നി കു​ടും​ബ​ത്തി​‍െൻറ സ​മ്പാ​ദ്യം​ 5,05,900 കോ​ടി​യാ​യി വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 1,40,200 കോ​ടി​യി​ൽ​നി​ന്ന്​ 261 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ ആ​സ്​​തി​യി​ൽ അ​ദാ​നി കു​ടും​ബ​ത്തി​നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഏ​ഷ്യ​യി​ലെ ര​ണ്ടാ​മ​ത്തെ അ​തി സ​മ്പ​ന്ന​നാ​യും ഗൗ​തം അ​ദാ​നി മാ​റി.

എ​ച്ച്.​സി.​എ​ൽ ഉ​ട​മ ശി​വ്​ നാ​ടാ​റും കു​ടും​ബ​വു​മാ​ണ്​ പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​ത്. എ​സ്.​പി ഹി​ന്ദു​ജ, എ​ൽ.​എ​ൻ മി​ത്ത​ൽ, സൈ​റ​സ്​ പൂ​ന​വാ​ല എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ തൊ​ട്ടു​പി​ന്നി​ൽ. കോ​വി​ഷീ​ൽ​ഡ്​ വാ​ക്​​സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ പൂ​ന​വാ​ല കു​ടും​ബ​ത്തി​‍െൻറ സ​മ്പാ​ദ്യ​ത്തി​ൽ 74 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. 31,300 കോ​ടി സ​മ്പാ​ദ്യ​ത്തോ​ടെ ഗോ​ദ്​​റെ​ജ്​ കു​ടും​ബാം​ഗം സ്​​മി​ത വി. ​കൃ​ഷ്​​ണ​യാ​ണ്​ വ​നി​ത​ക​ളി​ലെ അ​തി​സ​മ്പ​ന്ന. തൊ​ട്ടു​പി​ന്നി​ൽ ബ​യോ​കോ​ൺ മേ​ധാ​വി കി​ര​ൺ മ​ജൂം​ദാ​ർ ഷാ​യാ​ണ് (28,200 കോ​ടി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambaniadani
News Summary - Adani has a daily revenue of over Rs 1,000 crore
Next Story