മുംബൈയിൽ നദിയുടെ പുനരുജ്ജീവന പദ്ധതിയും അദാനിക്ക്
text_fieldsമുംബൈ: നദിയുടെ പുനരുജ്ജീവന പദ്ധതിയുടെ കരാറും ഗൗതം അദാനിക്ക് നൽകി ബൃഹാൻ മുംബൈ കോർപറേഷൻ. മിതി നദിയുടെ പുനരുജ്ജീവന പദ്ധതിക്കായി ഏറ്റവും കുറഞ്ഞ തുക ലേലത്തിൽ നൽകിയത് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള എസ്.പി.വിയാണ്. അദാനിക്കൊപ്പം അശോക ബിൽഡ്കോൺ, അക്ഷയ കൺസ്ട്രക്ഷൻ എന്നീ കമ്പനികളുടെ അദാനിയുടെ എസ്.പി.വിയുടെ ഭാഗമാണ്.
1700 കോടി രൂപക്കായിരിക്കും അദാനി പദ്ധതി പൂർത്തിയാക്കുക. ഇനി ഭരണാനുമതി കൂടി ലഭിച്ചാൽ 2026ൽ അദാനി പദ്ധതിക്ക് തുടക്കം കുറിക്കും. ബൃഹാൻ മുംബൈ കോർപറേഷൻ പ്രതീക്ഷിച്ച തുകയിൽ നിന്നും7.7 ശതമാനം അധിക തുകയാണ് അദാനി ലേലത്തിൽ നൽകിയത്. പിന്നീട് ചർച്ചകളെ തുടർന്ന് ഇത് 7.1 ശതമാനമായി കുറക്കാൻ സാധിച്ചുവെന്ന് ബൃഹാൻ മുംബൈ കോർപറേഷൻ ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
കുർളയിലെ സി.എസ്.ടി പാലം മുതൽ മാഹിം പാലം വരെയുള്ള ഭാഗത്തിന്റെ അറ്റകൂറ്റപ്പണിയാണ് അദാനി നിർവഹിക്കുക. ഇവിടെ നിന്നാണ് മിതി നദി അറബിക്കടലിൽ പ്രവേശിക്കുന്നത്. പ്രളയനിവാരണം ഉൾപ്പടെ ലക്ഷ്യമിട്ടാണ് നദിയുടെ പുനരുജ്ജീവിപ്പിക്കുന്നത്.
നദികളിൽ 18 സ്ഥലങ്ങളിൽ ഗേറ്റ്-പമ്പ് ഉപയോഗിച്ച് പ്രളയം നിയന്ത്രിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പദ്ധതിയുടെ ഭാഗമായി വരും. പത്ത് വർഷത്തേക്ക് നദിയുടെ പരിപാലനവും കരാറുകാരുടെ ചുമതലയാണ്. നേരത്തെ ധാരാവി ചേരിയുടെ പുനരുദ്ധാരണ പദ്ധതിയും ഗൗതം അദാനിക്കാണ് ലഭിച്ചത്. ഇതിന്റെ പ്രവർത്തനങ്ങളുമായി ഗൗതം അദാനി മുന്നോട്ട് പോകുന്നതിനിടെയാണ് അവരെ തേടി മറ്റൊരു പദ്ധതിയും അവരെ തേടിയെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

