Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ​ട്ടേൽ പ്രതിമ...

പ​ട്ടേൽ പ്രതിമ ‘വിൽപ്പനക്ക്’​ ഒ.എൽ.എക്​സിൽ പരസ്യമിട്ട അജഞാതനെതിരെ കേസ്​

text_fields
bookmark_border
പ​ട്ടേൽ പ്രതിമ ‘വിൽപ്പനക്ക്’​ ഒ.എൽ.എക്​സിൽ പരസ്യമിട്ട അജഞാതനെതിരെ കേസ്​
cancel

ന്യൂഡൽഹി: 30,000 കോടി രൂപ മുടക്കി നിർമിച്ച ഐക്യത്തി​​െൻറ പ്രതിമ ആശുപത്രി ചെലവുകൾ വഹിക്കാനും ആരോഗ്യമേഖലയിലെ അട ിസ്​ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുമായി വിൽക്കാനുണ്ടെന്ന പരസ്യം ഒ.എൽ.എക്​സിലിട്ട അജ്ഞാതനെതിരെ പൊലീസ്​ കേസ്​.

കേവിഡ്​ പ്രതിരോധത്തിനായി ആശുപ​ത്രി സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ്​ പ്രതിമ വിൽക്കുന്നതെന്ന്​ കാണിച്ചായിരുന്നു പരസ്യം. ഗുജറാത്തിലെ നർമദ ജില്ലയിലെ കേവാദിയിലാണ്​ സർദാർ വല്ലഭായ്​ പ​ട്ടേലി​​െൻറ 182 അടി ഉയരത്തിലുള്ള പ്രതിമ.

സർക്കാർ ഉടമസ്​ഥതതയിലുളള സ്​മാരകം വിൽക്കാൻ ശ്രമിച്ച്​ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നതിനാണ്​ അജ്ഞാതനെതിരെ കേസെടുത്തിരിക്കുന്നതെന്ന്​ ചീഫ്​ അഡ്​മിനിസ്​ട്രേറ്റർ അറിയിച്ചു. പകർച്ച വ്യാധി നിയന്ത്രണ നിയമം, ഇൻഫർമേഷൻ ടെക്​നോളജി നിയമം എന്നിവ പ്രകാരമാണ്​ കേസെടുത്തിരിക്കുന്നത്​.

2018 ലാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദി 30,000 കോടിയുടെ പ​ട്ടേൽ പ്രതിമ രാജ്യത്തിന്​ സമർപ്പിക്കുന്നത്​. ഇത്രയും വലിയ തുക മുടക്കി പ്രതിമ നിർമിക്കുന്നതിനെതിരെ രാജ്യത്തിനകത്ത്​ പ്രതിഷേധം രൂക്ഷമായിരുന്നു. എന്നാൽ പ്രതിമക്ക്​ നിരവധി വിനോദസഞ്ചാരിക​െള ആകർഷിക്കാൻ കഴിയുമെന്നായിരുന്നു സർക്കാർ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsOLXStatue of UnitySardar Vallabhbhai Patel
News Summary - Ad Seeks 30,000 Crores For Statue Of Unity Case Filed -India news
Next Story