Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോണിയയെയും രാഹുലിനെയും...

സോണിയയെയും രാഹുലിനെയും കളിയാക്കി പരസ്യം; മുംബൈയിൽ കോൺഗ്രസ്​ പ്രവർത്തകരുടെ പ്രതിഷേധം

text_fields
bookmark_border
Sonia-Rahul
cancel
camera_alt

സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കളിയാക്കിയുള്ള പരസ്യ ചിത്രത്തിൽനിന്ന്​..

മുംബൈ: കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധി എം.പിയെയും പരിഹസിച്ച്​ പരസ്യം പുറത്തിറക്കിയ കമ്പനിക്കെതിരെ മുംബൈയിൽ ​കോൺഗ്രസ്​ പ്രവർത്തകരുടെ പ്രതിഷേധം. സ്​റ്റോറിയ ഫുഡ്​സ്​ എന്ന കമ്പനിയാണ്​ തങ്ങളുടെ ശീതളപാനീയത്തിന്‍റെ പരസ്യത്തിന്​ കോൺഗ്രസ്​ നേതാക്ക​െള കളിയാക്കുന്ന രീതിയിലുള്ള പരസ്യം തിങ്കളാഴ്ച പുറത്തിറക്കിയത്​. ഇതോടെ പാർട്ടി പ്രവർത്തകർ രോഷാകുലരായി രംഗത്തെത്തുകയും കമ്പനിയുടെ ഓഫിസിനുമുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുകയും ചെയ്​തു. തുടർന്ന്​ യൂട്യൂബിൽനിന്ന്​ കമ്പനി പരസ്യം പിൻവലിച്ചു.

ഒരു ഓഫിസിലെ കസേരയിൽ പ്രായമുള്ള സ്​ത്രീ ഇരിക്കുകയും വെള്ള ഷർട്ടും കറുത്ത കോട്ടും ധരിച്ച ചെറുപ്പക്കാരൻ അവരുടെ അടുത്തെത്തുകയും ചെയ്യുന്നതാണ്​ പരസ്യത്തിന്‍റെ തുടക്കം. കോൺഗ്രസ്​ പാർട്ടി ഓഫിസിനോട്​ സമാനത തോന്നുന്ന വിധത്തിലാണ്​ പരസ്യത്തിലെ ഓഫിസ്​ സജ്ജീകരിച്ചിട്ടുള്ളത്​. ദൃശ്യങ്ങളിലെ പ്രായമയ സ്​ത്രീയും ചെറുപ്പക്കാരനും സോണിയയും രാഹുലുമാണെന്ന്​ കൃത്യമായി തോന്നിപ്പിക്കുന്നുമുണ്ട്​.


'ഖതം' എന്ന വാക്കാണ്​ ചെറുപ്പക്കാരൻ പരസ്യത്തിൽ ഊന്നിപ്പറയുന്നത്​. 2019ലെ പാർലമെന്‍റ്​ ​െതരഞ്ഞെടുപ്പ്​ കാലത്ത്​ നരേന്ദ്ര മോദി സർക്കാറിനെതിരായ പ്രചാരണങ്ങളിൽ രാഹുൽ ഏറെ ഉപയോഗിച്ച പ്രയോഗമാണിത്​. പരസ്യത്തിൽ സ​ങ്കേത്​ ഭോസാലെയാണ്​ ചെറുപ്പക്കാരനായി പ്രത്യക്ഷ​പ്പെടുന്നത്​. രാഹുലിന്‍റെ ഭാവഹാവാദികളും സംഭാഷണശൈലിയും ബോധപൂർവം പരസ്യത്തിൽ അുനുകരിക്കുന്നുണ്ട്​.

സോഷ്യൽ മീഡിയയിൽ പരസ്യം പ്രത്യക്ഷപ്പെട്ടതോടെ കോൺഗ്രസ്​ പ്രവർത്തകർ പ്രതിഷേധവുമായി സ്​ഥാപനത്തിന്​ മുന്നിലെത്തുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രതിഷേധം കനപ്പിച്ചതോടെ പൊലീസെത്തിയാണ്​നിയന്ത്രിച്ചത്​. പിന്നാലെ, യൂട്യൂബിൽനിന്ന്​ പരസ്യം പിൻവലിക്കുകയായിരുന്നു. എന്നാൽ, ഈ വിഷയത്തിൽ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia GandhiStoria FoodsRahul Gandhi
News Summary - Ad mocking Sonia and Rahul Gandhi, Congress workers protest
Next Story