Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർ ട്രക്കിന്​...

കാർ ട്രക്കിന്​ പിന്നിലിടിച്ച്​ ശബാന ആസ്​മിക്ക്​ പരിക്ക്​

text_fields
bookmark_border
കാർ ട്രക്കിന്​ പിന്നിലിടിച്ച്​ ശബാന ആസ്​മിക്ക്​ പരിക്ക്​
cancel
camera_alt?????????? ???? ???????? ???????????????? ????? ??????? ?????????????????

മുംബൈ: മുതിർന്ന സിനിമ താരം ശബാന ആസ്​മിക്ക്​ മുംബൈ-പൂനെ എക്​സ്​പ്രസ്​വേയിലുണ്ടായ വാഹനാപകടത്തിൽ പരിക്ക്​.

ശബാന സഞ്ചരിച്ചിരുന്ന കാർ റെയ്​ഗാഡ്​ ജില്ലയിലെ ഖലാപുർ ടോൾ പ്ലാസക്ക്​ സമീപത്ത്​ വെച്ച്​ ട്രക്കി​​​​​െൻറ പിന് നിൽ ഇടിക്കുകയായിരുന്നു. മുംബൈയിൽനിന്ന്​ 60 കിലോമീറ്റർ അകലെ ഉച്ചകഴിഞ്ഞ്​ 3.30ഓടെയായിരുന്നു അപകടം.

മൂക്കിൽ പരിക്കേറ്റ ശബാനയെ നവി മുംബൈയിലെ എം.ജി.എം ഹോസ്​പിറ്റലിൽ പ്രവേശിപ്പിച്ചതായി റെയ്​ഗാഡ്​ പൊലീസ്​ സൂ​​പ്രണ്ട്​ അനിൽ പരസ്​കർ പറഞ്ഞു. ശബാനയുടെ പരിക്ക്​ സാരമുള്ളതല്ലെന്ന്​ ആശുപത്രി വൃത്തങ്ങൾ വ്യക്​തമാക്കി.

ശബാനയുടെ ഭർത്താവും പ്രമുഖ ഗാനരചയിതാവുമായ ജാവേദ്​ അഖ്​തർ തൊട്ടുപിന്നാലെയുള്ള വാഹനത്തിൽ സഞ്ചരിച്ചിരുന്നു. അപകടത്തിൽ ശബാനയുടെ ഡ്രൈവർക്കും പരിക്കേറ്റു​. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shabana azmishbana azmi accidentmumbai road accident
News Summary - actress shabana azmi injured in accident -India news
Next Story