Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
arrest
cancel
Homechevron_rightNewschevron_rightIndiachevron_rightവിമാനത്തിൽ നടിക്കുനേരെ...

വിമാനത്തിൽ നടിക്കുനേരെ ലൈംഗികാതിക്രമം: വ്യവസായി അറസ്റ്റിൽ

text_fields
bookmark_border

മുംബൈ: ഡൽഹി-മുംബൈ വിമാനത്തിൽ നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വ്യവസായിയെ അറസ്റ്റ് ചെയ്തു. ഒക്ടോബർ 14ന് സഹർ പൊലീസ് രജിസ്റ്റർ ചെയ്​ത കേസിലാണ് ഗാസിയാബാദ്​ സ്വദേശി നിതിൻ അറസ്റ്റിലായത്​​.

ഡൽഹിയിൽനിന്ന്​ വിമാനത്തിൽ മുംബൈയിലേക്ക് മടങ്ങുകയായിരുന്ന നടി തന്‍റെ ഹാൻഡ്‌ബാഗ് പുറത്തെടുക്കാൻ ഓവർഹെഡ് സ്റ്റോറേജ് തുറക്കുമ്പോൾ ഇയാൾ അനുചിതമായി സ്​പർ​ശിച്ചെന്ന്​ പരാതിയിൽ പറയുന്നു. കൂടാതെ ഇയാൾ നടിയെ തന്നിലേക്ക്​ പിടിച്ചുവലിക്കാനും ശ്രമിച്ചു. ഇതിനെ പ്രതിരോധിച്ച നടി വിഷയം കാബിന്‍റെ ക്രൂവിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്​ ഇവർ കസ്റ്റമർ റിലേഷൻ സംഘത്തിന്​ പരാതി നൽകാൻ നിർദേശിച്ചു.

തുടർന്ന്​ നടി വെർസോവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തി. എന്നാൽ, സംഭവം അവരുടെ അധികാരപരിധിയിൽ അല്ലാത്തതിനാൽ സഹർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

അതേസമയം, കാബിൻ ക്രൂ ഇയാളുടെ പേര്​ ചോദിച്ചപ്പോൾ സഹയാത്രികന്‍റെ പേര്​ നൽകിയത്​ ആശയക്കുഴപ്പം സൃഷ്​ടിച്ചു. രാജീവ്​ എന്നയാളുടെ പേരാണ്​ നൽകിയിരുന്നത്​. പൊലീസ്​ രാജീവിനെ തേടി എത്തിയപ്പോൾ ഇയാൾ നിരപരാധിത്വം വ്യക്​തമാക്കി. പിന്നീട്​ ഇയാളുടെ അടുത്തുണ്ടായിരുന്ന നിതിനാണ്​ പ്രതിയെന്ന്​ മനസ്സിലാക്കുകയായിരുന്നു.

രാജീവ് അയച്ചുകൊടുത്ത ഫോ​ട്ടോയിൽനിന്ന്​ നടി പ്രതിയെ തിരിച്ചറിയുകയും ചെയ്​തു. വിവിധ വകുപ്പുകൾ പ്രകാരമാണ്​ ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Actress sexually assaulted on flight: Businessman arrested
Next Story