ലോക്ഡൗൺ ലംഘിച്ച് കാറിൽ സുഹൃത്തിനൊപ്പം കറങ്ങി; പൂനം പാണ്ഡെ അറസ്റ്റിൽ
text_fieldsമുംബൈ: കോവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി ഏർപ്പെടുത്തിയ ലോക്ഡൗൺ ലംഘിച്ചതിന് മോഡൽ പൂനം പാണ്ഡെ അറസ്റ്റിൽ. മുംബൈയിലെ മറൈൻ ഡ്രൈവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തിനൊപ്പം കാറിൽ കറങ്ങുകയായിരുന്നു പൂനമെന്ന് പൊലീസ് അറിയിച്ചു. ഇരുവർക്കും നോട്ടീസ് നൽകിയതായും പൊലീസ് വ്യക്തമാക്കി.
സംവിധായകനായ സാം അഹമ്മദാണ് പൂനത്തിനൊപ്പമുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇരുവരും സഞ്ചരിച്ച ബി.എം.ഡബ്ല്യു കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പൂനം പാണ്ഡെ അറസ്റ്റിലായ വിവരം ഡെപ്യൂട്ടി കമ്മീഷണർ സാൻഗ്രാസിങ് നിഷാന്ദർ സ്ഥിരീകരിച്ചു. ഇരുവർക്കുമെതിരെ ഐ.പി.സി സെക്ഷൻ 188, 269 തുടങ്ങിയ വകുപ്പുകൾക്കൊപ്പം ദേശീയ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
