Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിനൊപ്പം ഭാരത്...

രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ നടി പൂജാ ഭട്ടും

text_fields
bookmark_border
രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ നടി പൂജാ ഭട്ടും
cancel

ഹൈദരാബാദ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബോളിവുഡ് നടി പൂജാ ഭട്ട്. രാവിലെ തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദ് സിറ്റിയിൽ നിന്ന് പര്യടനം ആരംഭിച്ചതിന് പിന്നാലെയാണ് പൂജാ ഭട്ട് പദയാത്രയുടെ ഭാഗമായത്.

''ഓരോ ദിവസവും ഒരു പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്... ഓരോ ദിവസവും രാജ്യത്ത് സ്നേഹിക്കുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്", പൂജാ ഭട്ട് യാത്രയിൽ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ച് കോൺഗ്രസ് ട്വീറ്റ് ചെയ്തു.


ഇന്നലെ ഹൈദരാബാദ് സിറ്റിയിൽ പ്രവേശിച്ച ഭാരത് ജോഡോ യാത്രക്ക് കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും വൻ വരവേൽപ്പാണ് നൽകിയത്. നാരായൺപേട്ട്, മെഹബൂബ് നഗർ, രംഗറെഡ്ഡി എന്നീ ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയാണ് ഹൈദരാബാദിൽ പ്രവേശിച്ചത്.

തെലുങ്കാനയിലൂടെയുള്ള ജോഡോ യാത്രയുടെ പര്യടനം എട്ടാം ദിവസത്തിലേക്ക് കടന്നു. സംസ്ഥാനത്തെ 19 നിയമസഭാ മണ്ഡലങ്ങളും ഏഴ് ലോക്സഭാ മണ്ഡലങ്ങളും പിന്നിടുന്ന യാത്ര ആകെ 375 കിലോമീറ്ററാണ് പര്യടനം നടത്തുക. അതേസമയം, സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാംരംഭിച്ച യാത്ര നിലവിൽ 56 ദിവസം പൂർത്തിയാക്കി. 150 ദിവസം കൊണ്ട് 3570 കിലോമീറ്റർ പിന്നിട്ട് കശ്മീരിൽ പദയാത്ര സമാപിക്കും.


Show Full Article
TAGS:Bharat Jodo Yatra Actress Pooja Bhatt Rahul Gandhi 
News Summary - Actress Pooja Bhatt briefly joins the Congress party's Bharat Jodo Yatra
Next Story