മുംബൈ: നടി പായൽ ഘോഷ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (അത്താവെല) ചേർന്നു. പാർട്ടി നേതാവും കേന്ദ്ര മന്ത്രിയുമായ അത്താവെലയുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ പ്രവേശിച്ച നടിയെ വനിത വിഭാഗത്തിെൻറ ഉപാധ്യക്ഷയായി നിയമിച്ചു.
സിനിമ നിർമാതാവ് അനുരാഗ് കശ്യപ് തന്നെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് കുറച്ചുമുമ്പ് പായൽ ഘോഷ് രംഗത്തുവന്നിരുന്നു. കശ്യപ് ഇത് നിഷേധിച്ചു. അതേസമയം, കശ്യപിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പായൽ ഘോഷ് അവകാശപ്പെട്ടു.