Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Gehana Vasisth
cancel
Homechevron_rightNewschevron_rightIndiachevron_rightസിനിമയി​ൽ അവസരം...

സിനിമയി​ൽ അവസരം വാഗ്​ദാനം ചെയ്​ത്​ അശ്ലീല വിഡിയോ നിർമാണം; ബോളിവുഡ്​ നടിയും സംഘവും അറസ്റ്റിൽ

text_fields
bookmark_border

മുംബൈ: അശ്ലീല വിഡിയോ നിർമിച്ച്​ വെബ്​സൈറ്റിൽ അപ്​ലോഡ്​ ചെയ്​തതിന്​ ബോളിവുഡ്​ നടി അറസ്റ്റിൽ. ഹിന്ദി, തെലുഗു സിനിമകളിലും നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ച ഗെഹാന വസിഷ്​ഠിനെയാണ്​ ശനിയാഴ്​ച മുംബൈ ​ൈ​ക്രം ബ്രാഞ്ച്​ അറസ്റ്റ്​ ​െചയ്​തത്​. അശ്ലീല വിഡിയോയിൽ അഭിനയിക്കാൻ നിർബന്ധിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി മൂന്ന​ുപേർ പൊലീസിൽ പരാതി നൽകിയ​തിനെ തുടർന്നാണ്​ നടപടി.

വ്യാഴാഴ്​ച ​വസിഷ്​ഠിന്‍റെ മലാദ്​ മദ്​ ദ്വീപിലെ ബംഗ്ലാവ്​ പൊലീസ്​ റെയ്​ഡ്​ ചെയ്​തിരുന്നു. അവിടെനിന്ന്​ വിഡിയോ ചിത്രീകരിച്ചിരുന്ന റാക്കറ്റിനെ പിടികൂടുകയും ഒരു സ്​ത്രീയെ രക്ഷപ്പെടുത്തുകയും ചെയ്​തിരുന്നു. തുടർന്ന്​ ശനിയാഴ്ച വസിഷ്​ഠിനെ ചോദ്യം ചെയ്​തശേഷം അറസ്റ്റ്​ രേഖപ്പെടുത്തുകയായിരുന്നു.

വെബ്​സൈറ്റിൽ അപ്​ലോഡ്​ ചെയ്​ത 87ഓളം അശ്ലീല വിഡിയോകൾ പൊലീസ്​ തെളിവായി പിടിച്ചെടുത്തു. ഞായറാഴ്​ച ഇവരെ കോടതിയിൽ ഹാജരാക്കും. റാക്കറ്റിൽ കൂടുതൽ നടിമാരും മോഡലുകളും ഉൾപ്പെ​ട്ടിട്ടുണ്ടാകാമെന്നാണ്​ പൊലീസ്​ നിഗമനം.

വ്യാഴാഴ്ച നടത്തിയ റെയ്​ഡിൽ നിർമാതാവും സംവിധായകനുമായ യാസ്​മിൻ ബെഗ്​ ഖാൻ, ഗ്രാഫിക്​ ഡ​ിസൈനർ പ്രതിഭ നലവാഡെ, നടൻ മോനു ഗോപാൽദാസ്​ ജോഷി, അസിസ്റ്റന്‍റ്​ ഭാനുസൂര്യം താക്കുർ, കാമറാമാൻ മുഹമ്മദ്​ അലി എന്നിവരെയാണ്​ അറസ്റ്റ്​ ചെയ്​തത്​. റാക്കറ്റിൽനിന്ന്​ രക്ഷപ്പെടുത്തിയ സ്​ത്രീയെ അഭയ​​േ​കന്ദ്രത്തിലാക്കി. എച്ച്​.ഡി വിഡിയോ കാമറ, ആറു മൊബൈൽ ഫോണുകൾ, ലാപ്ടോപ്​, മറ്റു ഉപകരണങ്ങൾ തുടങ്ങിയവ പൊലീസ്​ കണ്ടുകെട്ടി. മൂന്ന്​ ബാങ്ക്​ അക്കൗണ്ടുകൾ മരവിപ്പിച്ചു.

സിനിമയിൽ അഭിനയിപ്പിക്കാമെന്ന്​ തെറ്റിദ്ധരിപ്പിച്ച്​ പരസ്യം നൽകിയാണ്​ പുതുമുഖങ്ങളെ ഇവർ കെണിയിൽ വീഴ്​ത്തിയിരുന്നത്​. ചതി മനസിലാക്കിയതോടെ ഇവർക്കെതിരെ പെൺകുട്ടികൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gehana Vasisthporn video racket
Next Story