Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്ക്​ഡൗണിനിടെ​...

ലോക്ക്​ഡൗണിനിടെ​ കാറപകടം; സിനിമ നടിക്കും സുഹൃത്തിനും​ പരിക്ക്​

text_fields
bookmark_border
ലോക്ക്​ഡൗണിനിടെ​ കാറപകടം; സിനിമ നടിക്കും സുഹൃത്തിനും​ പരിക്ക്​
cancel
camera_alt????????? ?????? ???

ബെംഗളൂരു: ലോക്ക്​ഡൗൺ ലംഘിച്ച്​ കാറിൽ സഞ്ചരിക്കുന്നതിനിടെ കന്നഡ നടിയും സുഹൃത്തും അപകടത്തിൽപെട്ടു. നടി ഷർമിള മാന്ദ്രെ(33)യും സുഹൃത്ത് കെ. ലോകേഷ് വസന്തും(35) സഞ്ചരിച്ച വാഹനമാണ് ബെംഗളൂരു വസന്ത് നഗറിനടുത്ത് റെയിൽവെ പാലത്തി​​​ െൻറ തൂണിൽ ഇടിച്ചത്​. ശനിയാഴ്ച അർധ രാത്രിയായിരുന്നു സംഭവം. കാർ പൊലീസ് പിടിച്ചെടുത്തു.

ഷർമിള മാന്ദ്രെ

ഉടൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരും ജയനഗറിലാണ്​ അപകടം നടന്നതെന്നാണു ഡോക്​ടറോട്​ പറഞ്ഞത്​. ഇതുപ്രകാരം പൊലീസ്​ കേസെടുത്ത്​ അന്വേഷണം നടത്തിയപ്പോഴാണ്​ വസന്ത് നഗറിലാണ് അപകടമെന്ന്​ മനസ്സിലായത്​. പൊലീസിനെ കബളിപ്പിച്ച്​ കാർ കടത്താനാണ്​ തെറ്റായ വിവരം നൽകിയതെന്ന്​ കരുതുന്നു. അശ്രദ്ധവും അപകടകരവുമായി വാഹനമോടിച്ചതിന് ഐപിസി 279, 337 വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. അപകടത്തിൽ കാറി​​​െൻറ മുൻഭാഗം പാടെ തകർന്നു.

ആരാണ് വാഹനമോടിച്ചത് എന്നതും ലോക്ക്ഡൗൺ സമയത്ത് എന്തിനാണ്​ പുറത്തിറങ്ങിയത്​ എന്നതും അന്വേഷിക്കുന്നുണ്ടെന്ന്​ ജോയൻറ്​ പൊലീസ് കമ്മീഷണർ (ട്രാഫിക്) ബി.ആർ രവികാന്ത ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. അനാവശ്യമായി കറങ്ങാനിറങ്ങിയതാണെന്ന്​ വ്യക്​തമായാൽ പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം ലോക്ക്​ഡൗൺ ലംഘിച്ചതിന്​ നടിക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentlock downcinema actresssharmila mandre
News Summary - Actress hurt as car crashes
Next Story