Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമീ ടു ആരോപണത്തിന്​...

മീ ടു ആരോപണത്തിന്​ പിന്നാലെ അനു​രാഗ്​ കശ്യപിനെതിരെ പരാതി നൽകി

text_fields
bookmark_border
Anurag Kashyap
cancel

മുംബൈ: ബോളിവുഡ്​ സംവിധായകനും നിർമാതാവുമായ അനുരാഗ്​ കശ്യപിനെതിരെ മീ ടു ആരോപണവുമായി രംഗത്തെത്തിയ നടി പരാതി നൽകി. ബലാത്സംഗം, തെറ്റായ സമീപനം, അപമാനിക്കൽ എന്നിവക്കെതിരെയാണ്​ പരാതി നൽകിയിരിക്കുന്നത്​.

അനുരാഗ്​ കശ്യപിനെതിരെ പരാതി നൽകിയതായും നടിയ​ുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും നടിയുടെ അഭിഭാഷകൻ മാധ്യമങ്ങളെ അറിയിച്ചു.

കുറച്ചുദിവസം മുമ്പാണ്​ അനുരാഗിനെതിരായ മീ ടു ആരോപണവുമായി നടി രംഗത്തെത്തിയത്​. അനുരാഗ്​ തന്നെ ക്രൂരമായി ഉപ​ദ്രവിച്ചെന്നും അനുരാഗ്​ എന്ന കലാകാരനുള്ളിലെ പിശാചിനെ പുറത്തുകൊണ്ടുവരണമെന്നും അഭ്യർഥിച്ചായിരുന്നു നടിയുടെ ട്വീറ്റ്​. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട്​ തന്നെ സഹായിക്കണമെന്നും അഭ്യർഥിച്ചിരുന്നു.

നടിയുടേത്​​ അടിസ്​ഥാന രഹിതമായ ആരോപണങ്ങളാണെന്നും തന്നെ നിശബ്​ദനാക്കാനാണ്​ ശ്രമ​െമന്നും അനുരാഗ്​ കശ്യപ്​ ആരോപണത്തിന്​ മറുപടിയുമായി രംഗത്തെത്തിയിരുന്നു. കൂടാതെ അനുരാഗ്​ ക​ശ്യപി​െൻറ അഭിഭാഷക പ്രിയങ്ക ഖിമാനി കശ്യപിനെതിരായ ആരോപണങ്ങൾ തെറ്റായതും കെട്ടിച്ചമച്ചതും അടിസ്​ഥാന രഹിതമാണെന്നും അറിയിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CaseAnurag Kashyapme too movement
Next Story